പശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവ്കൊള്ള തുടർന്ന് വിമാനക്കമ്പനികൾഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ റെക്കോർഡ്ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്

കോഴിക്കോടിനെ ആഗോള നിലവാരത്തിലേക്കുയർത്താൻ ഹൈലൈറ്റ് ഗ്രൂപ്പിന്റെ വേൾഡ് ട്രേഡ് സെന്റർ

കൊച്ചി: രാജ്യത്ത് ആദ്യമായി സമഗ്ര നഗര നയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈലൈറ്റ് ഗ്രൂപ്പ് കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്ററുകളിലൊന്ന് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ച ഈ പദ്ധതി ഏകദേശം 6,000 കോടി രൂപ നിക്ഷേപത്തിലാണ് നടപ്പിലാക്കുന്നത്. 12.5 മില്ല്യൺ ചതുരശ്ര അടിയിൽ വ്യാപിച്ച് കിടക്കുന്ന പദ്ധതി, 100 ഏക്കർ വിസ്തൃതിയുള്ള ഹൈലൈറ്റ് സിറ്റിയിലാണ് നടപ്പാക്കുക. കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിൽ ഉയരുന്ന പദ്ധതി ലോകത്തെതന്നെ ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്ററുകളിൽ ഒന്നായിരിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു.

പദ്ധതി പൂർത്തിയാകുന്നതോടെ, വ്യവസായ–വാണിജ്യ രംഗത്തും വിദ്യാഭ്യാസ മേഖലയിലും കോഴിക്കോട് സംസ്ഥാനത്തെ മികച്ച കേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി. ലോകോത്തര നിലവാരമുള്ള വേൾഡ് ട്രേഡ് സെന്റർ അസോസിയേഷൻ ലൈസൻസുള്ളതിനാൽ അന്താരാഷ്ട്ര കമ്പനികളും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴിക്കോട്ടേക്കെത്തും. ഇത് നഗര വികസനത്തിന് വേഗം കൂട്ടുകയും കോഴിക്കോടിനെ ദേശീയ–അന്തർദേശീയ ബിസിനസ്-വിദ്യാഭ്യാസ കേന്ദ്രമായി ഉയർത്തുകയും ചെയ്യുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വേൾഡ് ട്രേഡ് സെന്റർ ലേണിംഗ് പാർക്ക് ഒരുക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ലേണിംഗ് പാർക്കിന്റെ നിർമാണം തുടങ്ങിക്കഴിഞ്ഞു. ഭാവിയിൽ വ്യവസായ–ബിസിനസ് ടവർകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്തർദേശീയ നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര വികസന മാതൃകകൾ എന്നിവ ഉൾപ്പെടുത്തി പദ്ധതി വികസിപ്പിക്കും. ആകെ 10,000 കോടി രൂപയുടെ പദ്ധതിയാണ് ഹൈലൈറ്റ് ഗ്രൂപ്പ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ലോകോത്തര നിക്ഷേപകരെ ആകർഷിക്കുന്നതിനും തൊഴിൽ സാധ്യതകളും വിദ്യാഭ്യാസ അവസരങ്ങളും വികസിപ്പിക്കുന്നതിനുമുള്ള ജാലകമായി കോഴിക്കോട് മാറുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു.

റീട്ടെയ്ൽ വളർച്ചയ്ക്ക് കുതിപ്പേകുന്ന ഗ്രൂപ്പിന്റെ 10 മാളുകളിൽ നാലെണ്ണം ഇതിനകം കേരളീയരുടെ ഷോപ്പിംഗ്, വിനോദ കേന്ദ്രങ്ങളായി കഴിഞ്ഞെന്നും ആറെണ്ണം വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു. കോഴിക്കോട് വേൾഡ് ട്രേഡ് സെന്റർ പോലുള്ള, പദ്ധതികളുമായി കേരളത്തിലുടനീളം കൂടുതൽ ബിസിനസ്, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഹൈലൈറ്റ് ഗ്രൂപ്പ് ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

X
Top