ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രതീക്ഷ തിരുത്തി ലോകബാങ്ക്

ന്യൂഡൽഹി: 2025 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ(India) മൊത്ത ആഭ്യന്തര ഉത്പാദന(ജിഡിപി/GDP) വളര്‍ച്ചാ നിരക്കിൽ നേരത്തെ നടത്തിയ പ്രവചനം തിരുത്തി ലോകബാങ്ക്(World Bank). രാജ്യത്തിന്റെ ജിഡിപി ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പുതിയ പ്രവചനം.

6.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ലോകബാങ്ക് നേരത്തെ പ്രവചിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങളും(Infrastructure Investments) റിയല്‍ എസ്റ്റേറ്റ്(Real Estate) മേഖലയിലെ നിക്ഷേപത്തിലുണ്ടായ വർധനവുമാണ് വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ കാരണം.

അതേസമയം, നഗരപ്രദേശങ്ങളിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക്(Unemployement Rate) 17 ശതമാനമായി ഉയര്‍ന്നു നില്‍ക്കുകയാണെന്ന് ലോകബാങ്ക് വ്യക്തമാക്കി.

വസ്ത്രം, പാദരക്ഷകള്‍ തുടങ്ങിയ തൊഴില്‍ പ്രധാന്യമുള്ള മേഖലകളില്‍ ഇന്ത്യക്ക് ആഗോള വിപണി വിഹിതം നഷ്ടപ്പെടുകയാണെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8.2 ശതമാനം വളര്‍ച്ചാ നിരക്കോടെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായിരുന്നു ഇന്ത്യ. ഈ സാമ്പത്തിക വര്‍ഷം ഏഴ് ശതമാനവും 2026ല്‍ 6.7 ശതമാനവും ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകബാങ്ക് അറിയിച്ചു.

രാജ്യത്തിന്റെ വ്യവസായ മേഖലയുടെ വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തിലെ 7.6 ശതമാനത്തില്‍ നിന്ന് അടുത്ത സാമ്പത്തിക വര്‍ഷം 7.3 ശതമാനമായി കുറയുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം സൂചിപ്പിക്കുന്നത്.

കോവിഡ് 19 വ്യാപനത്തിന് ശേഷം വ്യാവസായിക വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9.5 ശതമാനമായി വീണ്ടെടുത്തിരുന്നു. സമ്പദ് വ്യവസ്ഥയിലെ നിക്ഷേപത്തില്‍ ഇടിവുണ്ടാകുമെന്നും പ്രവചനത്തിൽ വ്യക്തമാക്കുന്നു.

ലോകബാങ്കിന്റെ പ്രവചനം അനുസരിച്ച് ഗ്രോസ് ഫിക്‌സഡ് കാപ്പിറ്റല്‍ ഫോര്‍മേഷന്‍ (ജിഎഫ്‌സിഎഫ്) വളര്‍ച്ചാനിരക്ക് ഈ സാമ്പത്തിക വര്‍ഷം 7.8 ശതമാനമായി കുറയും. 2023 സാമ്പത്തിക വര്‍ഷം ജിഎഫ്‌സിഎഫ് വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായിരുന്നു.

ആഗോളതലത്തില്‍ ഐടി മേഖലയിലെ നിക്ഷേപ അന്തരീക്ഷം ദുര്‍ബലമാണ്. സേവനമേഖലയുടെ വളര്‍ച്ച 2024ലെ 7.6 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനമായും 2026ല്‍ 7.1 ശതമാനയും കുറയുമെന്നുമാണ് കരുതുന്നത്.

അതേസമയം, കാര്‍ഷിക മേഖലയിലെ വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 1.4 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 4.1 ശതമാനമായി കുത്തനെ കുതിച്ചുയരുമെന്നാണ് പ്രവചനം.

കോവിഡ് 19 വ്യാപനത്തിന് ശേഷം ഗ്ലോബൽ വാല്യു ചെയ്നുകളുടെ പുനര്‍ക്രമീകരണം ഇന്ത്യക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു. നാഷണല്‍ ലോജിസ്റ്റിക്‌സ് പോളിസി വഴിയും വ്യാപാരച്ചെലവ് കുറയ്ക്കുന്ന ഡിജിറ്റള്‍ സംരംഭങ്ങള്‍ വഴിയും ഇന്ത്യ തങ്ങളുടെ മത്സരശേഷി വര്‍ധിപ്പിച്ചു.

എങ്കിലും താരിഫ്, നോണ്‍ താരിഫ് തടസ്സങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇത് വ്യാപാര കേന്ദ്രീകൃത നിക്ഷേപത്തിനുള്ള സാധ്യതകള്‍ പരിമിതപ്പെടുത്തുന്നതായും ലോകബാങ്ക് വ്യക്തമാക്കി.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം.

അടുത്ത സാമ്പത്തികവര്‍ഷവും ഇതേ നിരക്ക് തുടരും. അതേസമയം, 2027ല്‍ ഇത് 7.9 ശതമാനമായി വര്‍ധിക്കുമെന്നും ലോകബാങ്ക് പ്രവചിച്ചിക്കുന്നു.

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി വളര്‍ച്ച 10.9 ശതമാനമായിരുന്നു. ഇത് ഈ സാമ്പത്തിക വര്‍ഷത്തില്‍ 4.1 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 6.3 ശതമാനമായും 2027 സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനമായി വര്‍ധിക്കുമെന്നും അവര്‍ കണക്കൂകൂട്ടുന്നു.

ഐടി, ബിസിനസ് സേവനങ്ങള്‍, ഫാര്‍മ എന്നിവയ്ക്ക് പുറമെ തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക്‌സ്, ഗ്രീന്‍ ടെക്‌നോളജി ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിപ്പിച്ച് ഇന്ത്യക്ക് കയറ്റുമതി മേഖലയില്‍ മുന്നേറാന്‍ കഴിയുമെന്ന് ലോകബാങ്കിന്റെ ഇന്ത്യയിലെ കണ്‍ട്രി ഡയറക്ടര്‍ അഗസ്റ്റ് ടാനോ കോവാമെ പറഞ്ഞു.

അതേസമയം, ഏറെ തൊഴില്‍ നല്‍കപ്പെട്ടിരുന്ന വസ്ത്ര, പാദരക്ഷാ മേഖലകളില്‍ ഇന്ത്യ എതിരാളികള്‍ക്കു മുമ്പില്‍ പരാജയപ്പെടുകയാണെന്ന് ലോക ബാങ്ക് അറിയിച്ചു.

ഉത്പ്പാദനച്ചെലവ് വര്‍ധിക്കുകയും ഉത്പാദനക്ഷമത കുറയുകയും ചെയ്തതോടെ ആഗോള വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യയുടെ പങ്കാളിത്തം കുറഞ്ഞതായി അവര്‍ അറിയിച്ചു.

2018ല്‍ നാല് ശതമാനമായിരുന്നു ഇന്ത്യയുടെ വസ്ത്ര കയറ്റുമതി നിരക്ക്. 2022ല്‍ ഇത് മൂന്ന് ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട് തയ്യാറാക്കിയ നോറ ദിഹേും റാന്‍ ലിയും അറിയിച്ചു.

X
Top