
ന്യൂഡല്‍ഹി: ഇന്ത്യയിലെ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ലോകബാങ്കിന്റെ റിപ്പോർട്ട്. 2011-12 മുതല്‍ 2022-23 വരെയുള്ള കാലയളവ് പരിഗണിക്കുമ്പോള്‍ അതിദരിദ്രരുടെ എണ്ണം വൻതോതില്‍ കുറഞ്ഞതായാണ് ലോകബാങ്കിന്റെ റിപ്പോർട്ടിലുള്ളത്.
നഗര-ഗ്രാമീണ മേഖലകളിലെല്ലാം ദാരിദ്രത്തിന്റെ തോതില്‍ വൻ കുറവുണ്ടായതായി ലോക ബാങ്കിന്റെ റിപ്പോർട്ടില്‍ പറയുന്നു.
2011 ല്‍ 34 കോടിയാളുകളാണ് അതിദരിദ്രരായി ഉണ്ടായിരുന്നത്. 2022-ല്‍ 7.5 കോടിയാളുകളായി ഇത് കുറഞ്ഞിട്ടുണ്ട്. ഏകദേശം 27 കോടിയാളുകള്‍ പതിനൊന്ന് വർഷത്തിനിടയ്ക്ക് അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി. അതായത് 27.1%-ത്തില്‍ നിന്ന് 5.3% ആയി അതിദരിദ്രരുടെ എണ്ണം കുറഞ്ഞു.
ഗ്രാമീണമേഖലകളില്‍ അതിദാരിദ്ര്യത്തിന്റെ തോത് 18.4%-ത്തില്‍ നിന്ന് 2.8% -ത്തിലേക്കും നഗരമേഖലകളില്‍ ഇത് 10.7%-ത്തില്‍ നിന്ന് 1.1%-ത്തിലേക്കും കുറഞ്ഞു.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് അതിദരിദ്രരുടെ 65 ശതമാനവുമുണ്ടായിരുന്നത്.
എന്നാല്‍ പുതിയ റിപ്പോർട്ട് പ്രകാരം ഈ സംസ്ഥാനങ്ങളില്‍ വൻ പുരോഗതിയാണ് ഉണ്ടായത്.