ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

ലോകബാങ്ക് പ്രസിഡൻറ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാർ ഇന്ത്യ മരവിച്ചതിനു ദിവസങ്ങള്‍ക്കു ശേഷമാണ് ലോകബാങ്ക് പ്രസിഡന്റ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

1960 ല്‍ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവും പാക് പ്രസിഡന്റ് മുഹമ്മദ് ആയൂബ് ഖാനും തമ്മില്‍ ഒപ്പുവെച്ച കരാറിന് പ്രധാനമായും വഴിയൊരുക്കിയത് ലോകബാങ്കായിരുന്നു. കരാറില്‍ ലോകബാങ്കും കക്ഷിയായി ഒപ്പുവെച്ചിരുന്നു.

സിന്ധു നദീജലക്കരാർ മരവിച്ചതിനെ തുടർന്ന് പാകിസ്താനിലേക്കുള്ള നീരൊഴുക്ക് ഇന്ത്യ തടഞ്ഞിരുന്നു.

ഇന്ത്യാ സന്ദർശനവേളയില്‍ അജയ് ബംഗ വെള്ളിയാഴ്ച ഉത്തർപ്രദേശ് സന്ദർശിക്കും. ഇവിടെ വിവിധ യോഗങ്ങളിലും പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സംസ്ഥാനം കൈവരിച്ചുവരുന്ന ത്വരിതവികസനത്തില്‍ ആഗോളതലത്തില്‍ വലിയ ശ്രദ്ധയാകർഷിച്ചിരിക്കുന്നതിന്റെ പ്രതിഫലനമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ ഉത്തർപ്രദേശ് സന്ദർശനമെന്ന് സർക്കാർ പുറത്തിറക്കിയ മാധ്യമപ്രസ്താവനയില്‍ പറയുന്നു.

X
Top