ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് ലോകബാങ്ക്

ന്യൂഡൽഹി: കാര്‍ഷിക മേഖലയും(Agricultural Sector) ഗ്രാമീണ ആവശ്യങ്ങളും(Rural needs) വീണ്ടെടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ(Indian economy) 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകബാങ്ക്(World Bank) പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, വെല്ലുവിളി നിറഞ്ഞ ആഗോള പരിതസ്ഥിതിയിലും ഇന്ത്യയുടെ വളര്‍ച്ച ശക്തമായി തുടരുന്നതായി പറയുന്നു.

ദക്ഷിണേഷ്യന്‍ മേഖലയുടെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2024-25ല്‍ 7 ശതമാനമായി തുടരുമെന്ന് ഇന്ത്യ ഡെവലപ്മെന്റ് അപ്ഡേറ്റില്‍ ലോകബാങ്ക് പറയുന്നു.

കാര്‍ഷിക മേഖലയിലെ വീണ്ടെടുക്കല്‍ വ്യവസായത്തിലെ നാമമാത്രമായ മിതത്വത്തെ ഭാഗികമായി നികത്തും, സേവനങ്ങള്‍ ശക്തമായി തുടരുമെന്നും അത് പറഞ്ഞു.

കാര്‍ഷിക മേഖലയിലെ വീണ്ടെടുക്കലിനു പുറമേ ഗ്രാമീണ സ്വകാര്യ ഉപഭോഗം വീണ്ടെടുക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.”

X
Top