ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

അടുത്ത വര്‍ഷം ചൈനയുടെ വളര്‍ച്ച കുറയുമെന്ന് ലോകബാങ്ക്

മ്പന്‍ കമ്പനികളുടെ തകര്‍ച്ച, പാപ്പരാകുന്ന റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാര്‍, പോക്കറ്റ് കാലിയാകുന്ന കോടിപതികള്‍, ചൈനയ്ക്കിതെന്തു പറ്റി എന്ന് ലോകം ചോദിച്ചു തുടങ്ങിയിരിക്കുന്നു.

ചൈനയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ലോകബാങ്ക് നല്‍കുന്ന സൂചനയും മറ്റൊന്നല്ല. അടുത്ത വര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ച 4.8 ശതമാനത്തിലേക്ക് കുറയുമെന്നാണ് ലോകബാങ്കിന്‍റെ പുതിയ അനുമാനം.

4.4 ശതമാനം വളര്‍ച്ചയാണ് നേരത്തെ കണക്കുകൂട്ടിയിരുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയാണ് ചൈനയുടെ വളര്‍ച്ചയെ ബാധിക്കുന്നതെന്ന് ലോകബാങ്ക് വ്യക്തമാക്കി.

ഈ വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനം 5.1 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറയുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു.

മൂന്ന് വര്‍ഷം നീണ്ട സീറോ കോവിഡ് നയം പിന്‍വലിച്ച ശേഷമുണ്ടായ ഉയര്‍ന്ന കടബാധ്യതയും, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഡിമാന്‍റിലുണ്ടായ കുറവുമാണ് ചൈനയെ വലയ്ക്കുന്നത്.

ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയ്ക്കുതകുന്ന കൂടുതല്‍ ഇളവുകളും നയങ്ങളും ഉണ്ടെങ്കില്‍ മാത്രമേ രാജ്യത്തിന്‍റെ തിരിച്ചുവരവ് സാധ്യമാകൂ എന്ന് വിദഗ്ധര്‍ പറയുന്നു.

ഈ വര്‍ഷം 5 ശതമാനം വളര്‍ച്ചയാണ് ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏറ്റവും വലിയ കമ്പനിയായ എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ചയോടെയാണ് ചൈനയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ യഥാര്‍ത്ഥ ചിത്രം ലോകം അറിയാന്‍ തുടങ്ങിയത്.

വന്‍ തോതിലുള്ള ഭവന പദ്ധതികള്‍ക്ക് വാങ്ങാന്‍ ആരും ഇല്ലാത്ത അവസ്ഥ ഉണ്ടായതോടെയാണ് എവര്‍ഗ്രാന്‍ഡെ പ്രതിസന്ധിയിലായത്. ഇതോടെ പല റിയല്‍എസ്റ്റേറ്റ് കമ്പനികളുടേയും പ്രവര്‍ത്തനം നിലയ്ക്കാന്‍ തുടങ്ങി.

ചൈനയിലെ റിയല്‍എസ്റ്റേറ്റ് പ്രതിസന്ധി അവിടെയുള്ള ബാങ്കുകളേയും ബാധിക്കുന്നുണ്ട്. കാരണം ബാങ്കുകളുടെ ആകെ വായ്പയുടെ 40 ശതമാനവും റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കാണ് നല്‍കിയിരിക്കുന്നത്.

തിരിച്ചടവ് മുടങ്ങിയതോടെ ചൈനയിലെ ബാങ്കിംഗ് മേഖലയുടെ ഭാവിയും ആശങ്കയിലാണ്.

X
Top