രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

യുദ്ധത്തിനിടെ എണ്ണ കയറ്റുമതിയിൽ യുഎസിന് റെക്കോർഡ്

വാഷിങ്ടൻ: രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവുമുയർന്ന എണ്ണ കയറ്റുമതിയുമായി യുഎസ്. ഇറാനെതിരായ യുഎസ് – ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതോടെ യുഎസിൽനിന്നുള്ള എണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ ആവശ്യം കുതിച്ചുയരുകയായിരുന്നു. യുഎസിന്റെ എണ്ണ കയറ്റുമതിയുടെ തോത് ഇറക്കുമതിയെ വൈകാതെ മറികടക്കും.

ക്രൂഡ് ഓയിൽ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം പ്രതിദിനം 66,000 ബാരലായി കുറഞ്ഞെന്ന് യുഎസ് പറയുന്നു. 2001 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കയറ്റുമതി പ്രതിദിനം 52 ലക്ഷം ബാരലിൽ എത്താനാണ് സാധ്യത.

കഴിഞ്ഞ 7 മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രതിദിനം 60 ലക്ഷം ബാരൽ വരെ എണ്ണ കയറ്റുമതി ചെയ്യാൻ യുഎസിനു ശേഷിയുണ്ട്.

X
Top