ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

പുതുവർഷത്തിലും നിലയ്ക്കാതെ വിദേശ നിക്ഷേപകരുടെ പിൻമാറ്റം

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്പിഐ) വിറ്റൊഴിക്കൽ പുതുവർഷത്തിലും തുടരുന്നു.

പുതുവർഷത്തിലെ മൂന്നു വ്യാപാരദിനങ്ങളിൽ വിദേശ നിക്ഷേപകർ പിൻവലിച്ചത് 4285 കോടി രൂപയാണ്. ഡിസംബർ മാസത്തിൽ 15,446 കോടി രൂപയാണ് വിപണികളിലെ എഫ്പിഐ നിക്ഷേപം.

ഡോളർ അനുദിനം കരുത്താർജിക്കുന്നതാണ് പിൻമാറ്റത്തിന്റെ പ്രധാന കാരണം. ഡോളർ ഇൻഡക്സ് 109ന് അടുത്താണ്. അമേരിക്കയിലെ 10 വർഷ ബോണ്ടുകളിൽ നിന്നുള്ള വരുമാനം 4.5 ശതമാനത്തിനു മുകളിലുമാണ്.

അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം രണ്ടു തവണ മാത്രമേ പലിശ കുറയ്ക്കൂ എന്നു സൂചിപ്പിച്ചതും വിദേശ നിക്ഷേപകരുടെ പിൻമാറ്റത്തിനു കാരണമാകുന്നുണ്ട്.

X
Top