സേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നുആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക കുറഞ്ഞേക്കും; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽസിൽവർ ലൈൻ പദ്ധതി: കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച DPR കേന്ദ്രം തള്ളി

സുന്ദർ പിച്ചൈ ഗൂഗിൾ വിട്ട് ആപ്പിളിലേക്കോ?

  • സമൂഹ മാധ്യമങ്ങളിലുടനീളം ചൂടൻ ചർച്ച

ഗൂഗിളിൽ നിന്ന് സിഇഒ സുന്ദർ പിച്ചെെ പുറത്ത് പോയോക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിൽ ഏറെ ശ്രദ്ധേയമായി ഒരു കൂടിക്കാഴ്ച.

ആപ്പിൾ സിഇഒ ടിം കുക്കിനൊപ്പം സുന്ദർ പിച്ചെെ അത്താഴം കഴിക്കുന്ന പടമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇരുവരും കാര്യമായി എന്തോ പാചകം ചെയ്യുകയാണെന്ന് മുതൽ പിച്ചൈ ഇനി ആപ്പിളിലാണെന്ന കമൻറുകൾ വരെ ഈ ചിത്രത്തിന് ലഭിക്കുന്നുണ്ട്.

സാങ്കേതിക മേഖലയിൽ ശക്തമായ മത്സരം കാഴ്ച വക്കുന്ന രണ്ട് കമ്പനികളാണ് ആപ്പിളും ഗൂഗിളും. രണ്ട് കമ്പനികളും എഐ കേന്ദ്രീകരിച്ച് പുതിയി ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള മത്സരത്തിലാണ്. എന്നാൽ ഗൂഗിളിൻ്റെ എഐ ഉൽപ്പന്നങ്ങൾ നിലവിൽ ലഭ്യമായവയുമായി താരതമ്യം ചെയ്യുമ്പോൾ ശൈശവ ദിശയിലാണ്.

ഗൂഗിളിൻെറ ഏറ്റവും പുതിയ എഐ പ്ലാറ്റ്ഫോമായ ജെമിനിക്ക് വിചാരിച്ചത്ര ഫലങ്ങൾ ലഭിച്ചില്ല. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ സ്ഥാനം ഒഴിയണമെന്ന് പലരും വാദിക്കുകയാണ്. ഇതിനിടയിലാണ്, സുന്ദർ പിച്ചൈയുടെയും ടിം കുക്കിൻ്റെയും ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. ഇത് പല ഊഹാപോഹങ്ങൾക്കും വഴി തെളിച്ചു.

@ടെക്ക്ബ്രോട്രിപ് എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഒരു റെസ്റ്റോറൻ്റിൽ ഇരുവരും ഒരുമിച്ച് ഇരിക്കുന്ന ചിത്രം പങ്കിട്ടത്. ചിത്രം പഴയാതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും , രണ്ട് കമ്പനികളും തമ്മിലുള്ള ലയന സാധ്യത വരെ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുകയാണ്.

സുന്ദർ പിച്ചൈ ടിം കുക്കിന് എന്താണ് നൽകുന്നതെന്നും ഗൂഗിളിൻെറ എഐ ഐഫോണിലേക്കോ എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഗൂഗിളോ ആപ്പിളോ ഔദ്യോഗിക വിശദീകരണം ഒന്നും നൽകിയിട്ടില്ല.

എന്താണ് പ്രതിസന്ധി?
2022 നവംബറിൽ ഓപ്പൺഎഐ ചാറ്റ്ജിപിടി പുറത്തിറക്കിയപ്പോൾ മുതൽ ഗൂഗിൾ പ്രതിരോധത്തിലാണ്. എന്നാൽ ഇതിലും മികച്ച എഐ ചാറ്റ്ബോട്ട് ഗൂഗിൾ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടി്ല.

ജെമിനിയുടെ എഐ ഇമേജ് ജനറേഷനിലെ പിഴവുകൾ പ്രതിഷേധത്തിനും ഇടയാക്കി.. ജെമിനി കൃത്യതയില്ലാത്ത വിവരങ്ങൾ നൽകുന്നതും തമാശകൾക്കും ട്രോളുകൾക്കും കാരണമായി.

ഗൂഗിൾ-മാതൃകമ്പനിയായ ആൽഫബെറ്റിൻ്റെ ഓഹരികളും ഇതിനിടയിൽ കുത്തനെ ഇടിഞ്ഞു. ഇതിനിടയിലാണ് സുന്ദർ പിച്ചൈ വീണ്ടും വാർത്തകളിൽ നിറയുന്നത്.

X
Top