രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവും വ്യോമാതിർത്തി അടച്ചിടലും മൂലം ഇന്ത്യയിൽ റദ്ദായത് 5,552വിമാനങ്ങൾ. ഇതുവരെ 4,335 വിമാനങ്ങളാണ് ഇന്ത്യൻ കമ്പനികൾ റദ്ദാക്കിയത്. വിദേശ വിമാന കമ്പനികൾ 1,187 വിമാനങ്ങളാണ് റദ്ദാക്കിയത്.

കേന്ദ്ര വ്യോമയാന മന്ത്രി കെ രാമമോഹൻ നായിഡു രാജ്യസഭയിൽ വെളിപ്പെടുത്തിയതാണ് കണക്കുകൾ.

യു എസ് ഇസ്രായേൽ, ഇറാൻ എന്നിവ ഉൾപ്പെടുന്ന സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യൻ മേഖലയിലെ പ്രധാന വ്യോമാതിർത്തികൾ അടച്ചിടുകയോ അപകടകരമാകുകയോ ചെയ്തിരിക്കയാണ്.

പ്രതിസന്ധി ഘട്ടത്തിലും ഏകദേശം 2,19,780പേർക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇവര്‍ക്ക് ലഭിച്ച സര്‍വ്വീസുകൾ പലതും സമയ ക്രമം തെറ്റിയ സാഹചര്യമായിരുന്നു.

നിലവിൽ ചില വ്യോമാതിർത്തികൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണെന്നും അവ തുറക്കുന്നതിനും സർവീസുകൾ പുനരാരംഭിക്കുന്നതിനുമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

X
Top