സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

മൂന്ന് ഭൂഖണ്ഡങ്ങളിൽ പ്രവര്‍ത്തനം വ്യാപിപ്പിച്ച് വാറ്റിൽ കോര്‍പ്

കോഴിക്കോട്: മിഡിൽ ഈസ്റ്റ്, യുഎസ്, യുകെ, പൂര്‍വേഷ്യ എന്നീ രാജ്യങ്ങളിലെ 150ലേറെ ഉപഭോക്താക്കള്‍ക്ക് സൈബര്‍ സുരക്ഷാ സേവനങ്ങള്‍ നൽകി കോഴിക്കോട് സൈബര്‍പാര്‍ക്കിലെ വാറ്റിൽകോര്‍പ് കമ്പനി.

ഓട്ടോമോട്ടീവ്, സോഷ്യൽ എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളിലെ സൈബര്‍സെക്യൂരിറ്റി സേവനങ്ങളുമായി യുകെ, യുഎസ് എന്നിവിടങ്ങളിൽ സജീവമാകാന്‍ ഒരുങ്ങുകയാണ് വാറ്റിൽ കോര്‍പ്.

ഇന്ന് ലോകത്ത് ഏറ്റവുമധികം പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന സോഷ്യൽ എന്‍ജിനീയറിംഗ് സൈബര്‍ സെക്യൂരിറ്റിയാണ് വാറ്റിൽ കോര്‍പ് കൈകാര്യം ചെയ്യുന്ന പുതിയ മേഖലയെന്ന് സ്ഥാപകനും സിഇഒയുമായ സുഹൈര്‍ എളമ്പിലാശ്ശേരി പറഞ്ഞു.

കമ്പനികളിലെ ജീവനക്കാര്‍ അറിഞ്ഞോ അറിയാതെയോ സൈബര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്നേക്കാം. അതിനുള്ള സാധ്യതകള്‍ മുന്‍കൂട്ടി പരീക്ഷിക്കുകയാണ് വാറ്റിൽ കോര്‍പ് ചെയ്യുന്നത്.

അതിനു പുറമെ പരമ്പരാഗത സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ടെസ്റ്റ് ചെയ്യുന്നതും ഇവരുടെ ഉത്തരവാദിത്തത്തിൽ പെടും.

മിഡിൽഈസ്റ്റ് രാജ്യങ്ങളിൽ ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പാലിക്കേണ്ട ചില മാനദണ്ഡങ്ങളുണ്ട്. ഇവ ഫലപ്രദമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള സേവനങ്ങളും വാറ്റിൽ കോര്‍പ് ചെയ്തു വരുന്നു.

കാസിയോ, ടൊയോട്ട, യുഎഇയിലെ ഇന്‍ഷുറന്‍സ് സ്ഥാപനമായ അഫ്നിക്ക്, അബുദാബി നാഷണൽ ഓയിൽ കമ്പനി (എഡിഎന്‍ഒസി), അബുദാബി നാഷണൽ ഹോട്ടൽസ്, എമിറേറ്റ്സ് മെഡിക്കൽ അസോസിയേഷന്‍, ഓറഞ്ച് മൊബൈൽസ്, കുക്കിയെസ് തുടങ്ങിയവ വാറ്റിൽ കോര്‍പ്പിന്‍റെ പ്രധാന ഉപഭോക്താക്കളാണ്.

വാഹന സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സൈബര്‍സുരക്ഷാ മാനദണ്ഡങ്ങളാണ് വാറ്റിൽ കോര്‍പിന്‍റെ യുകെ വിഭാഗം കൈകാര്യം ചെയ്യുന്നത്.

സൈബര്‍ ഇടത്തിലെ സമഗ്രമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്ന ഈ കമ്പനി സൈബര്‍ സെക്യൂരിറ്റി സ്യൂട്ട് എന്ന വെര്‍ച്വൽ സെക്യൂരിറ്റി കസൽട്ടന്‍റിന്‍റെ പണിപ്പുരയിലാണ്.

X
Top