കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

പ്രീമിയം സാനിറ്ററിവെയറുകളും ഫോസെറ്റ് ശ്രേണിയും അവതരിപ്പിച്ച് വാര്‍മോറ ഗ്രാനിറ്റോ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സാനിറ്ററി വെയര്‍, ബാത്ത്‌വെയര്‍ ബ്രാന്‍ഡായ വാര്‍മോറ ഗ്രാനിറ്റോ ലിമിറ്റഡ് പുതിയ പ്രീമിയം സാനിറ്ററി വെയര്‍, ഫോസെറ്റുകള്‍, കിച്ചന്‍ സിങ്ക്, വാട്ടര്‍ ഹീറ്ററുകള്‍, ബാത്ത്‌വെയര്‍ സാമഗ്രികള്‍ തുടങ്ങിയവയുടെ ശ്രേണി അവതരിപ്പിച്ചു. വാര്‍മോറ ഗ്രൂപ്പിനു കീഴില്‍ സമ്പൂര്‍ണ സാനിറ്ററിവെയര്‍, ബാത്ത്‌റൂം പരിഹാരങ്ങള്‍ അവതരിപ്പിക്കുകയാണ് കമ്പനിയുടെ കാഴ്ച്ചപ്പാട്. പുതിയ ഡിസൈനുകളിലും നിറങ്ങളിലുമായി 50 ലധികം പുതിയ സാനിറ്ററി ഉല്‍പ്പന്നങ്ങളാണ് കമ്പനി അവതരിപ്പിച്ചത്. 15 പുതിയ ഫോസെറ്റ് മോഡലുകളും പുതിയ വലിപ്പത്തിലും രൂപത്തിലും നിറത്തിലുമുള്ള 12 കിച്ചന്‍ സിങ്കുകളും അഞ്ച് വാട്ടര്‍ ഹീറ്ററുകളും അവതരിപ്പിച്ചു. ചെയര്‍മാന്‍ ഭവേഷ് വാര്‍മോറ, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ഹിരണ്‍ വാര്‍മോറ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ശ്രേണി അവതരിപ്പിച്ചത്.
വിപുലമായ 5000ത്തിലധികം വരുന്ന റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും 700ലധികം ഡീലര്‍മാരും 12 ബ്രാഞ്ച് ഓഫീസുകളുമുണ്ട്.കമ്പനിക്ക് ഇന്ത്യയിലുടനീളമായി 325 എക്‌സ്‌ക്ലൂസീവ് ഷോറൂമുകളുണ്ട്. ആഗോള തലത്തില്‍ 15 ഷോറൂമുകളുമുണ്ട്. വാര്‍മോറ ഗ്രൂപ്പിന് 74 രാജ്യങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമുണ്ട്.

X
Top