റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

വരുൺ ബവ്റിജസ് ലിമിറ്റഡ് മദ്യവിപണിയിലേക്ക്

മുംബൈ: പെപ്സികോയുടെ ഇന്ത്യയിലെ പ്രധാന ബോട്ട്‌ലിങ് പങ്കാളിയായ വരുൺ ബവ്റിജസ് ലിമിറ്റഡ് ശീതള പാനീയത്തിനു പുറമേ, മദ്യവിപണിയിലേക്കു കടക്കുന്നു. കിവ സ്പിരിറ്റ്സ് എന്ന പേരിൽ കമ്പനി പുതിയ സബ്സിഡിയറി ആരംഭിക്കും. ഇതിനായി ഡിയാജിയോ, പെർണോഡ് റിക്കാർഡ് എന്നിവയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള പ്രഥമേഷ് മിശ്രയയെ കിവ സ്പിരിറ്റ്സിന്റെ എംഡിയും സിഇഒയുമായും കമ്പനി നിയമിച്ചു.

പുതിയ കമ്പനിക്ക് 10 കോടി രൂപ അംഗീകൃത ഓഹരി മൂലധനവും 9 കോടി രൂപ പെയ്ഡ് അപ് ഇക്വിറ്റി മൂലധനവുമുണ്ടാകും. കമ്പനിയുടെ പൂർണ ഉടമസ്ഥത വരുൺ ബവ്റിജസിനായിരിക്കും. ബീയർ, വിസ്കി, വൈൻ, ബ്രാൻഡി തുടങ്ങി വിവിധ ആൽക്കഹോളിക് പാനീയങ്ങളും പ്രീമിയം റെഡി ടു ഡ്രിങ്ക് ഉൽപന്നങ്ങളും വിപണിയിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

അതേസമയം, ഇന്ന് വരുൺ ബിവറേജസ് ഓഹരികൾ മൂന്നു ശതമാനത്തോളം ഇടിഞ്ഞ് ഓഹരിയൊന്നിന് 425.25 രൂപയിലെത്തി. പുതിയ ബിസിനസിലെ നിക്ഷേപം, വരുമാനം, നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഇല്ലാത്തതാണ് ഇടിവിന് കാരണമായത്.

പുതിയ ബിസിനസിനെക്കുറിച്ചു കൂടുതൽ വ്യക്തത വരുന്നത് വരെ ജാഗ്രത പാലിക്കാനാണ് നിക്ഷേപകരുടെ തീരുമാനം. എന്നാൽ കമ്പനിയുടെ തീരുമാനം പോസിറ്റീവാണെന്ന് ബ്രോക്കറേജായ മോർഗൻ സ്റ്റാൻലി പറയുന്നു.

ഓഹരിക്ക് ഓവർവെയ്റ്റ് റേറ്റിങ് തുടർന്ന ബ്രോക്കറേജ് ലക്ഷ്യവില 557 രൂപയായും നിലനിർത്തി.

X
Top