2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆ പരുത്തി ഇറക്കുമതി തീരുവയിളവ് ഡിസംബര്‍ അവസാനം വരെ നീട്ടിയേക്കും ◆ ഇന്ധനവും വളവും കൂടുതൽ ശേഖരിച്ച് ഇന്ത്യ; പ്രതിസന്ധി തുടർന്നാൽ ധനസ്ഥിതിയെ ബാധിച്ചേക്കാം ◆ പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆

എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ വൻ മാറ്റങ്ങൾ

യാത്രാവേളകളിൽ ആഡംബര ഭക്ഷണാനുഭവം ഉറപ്പാക്കാനായി പുതിയ ഫൈൻ ഡൈനിങ് സംവിധാനവുമായി എയർ ഇന്ത്യ രംഗത്ത്. രാജ്യാന്തര സർവീസുകളിലെ ബിസിനസ് ക്ലാസ് യാത്രക്കാർക്കായി റെസ്റ്റോറന്റ് മാതൃകയിലുള്ള ഭക്ഷണസേവനമാണ് എയർ ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്.

ട്രേകളിൽ ഒരുമിച്ച് ഭക്ഷണം നൽകുന്ന പഴയ രീതിക്ക് വിരുദ്ധമായി, ഓരോ വിഭവവും പ്രത്യേകം പാത്രങ്ങളിൽ ക്രമമായി വിളമ്പുന്ന ആധുനിക രീതിയാണ് പുതിയ സംവിധാനത്തിൽ നടപ്പിലാക്കിയിട്ടുള്ളത്.

ആദ്യഘട്ടമായി ഇന്ത്യയ്ക്കും യുണൈറ്റഡ് കിങ്‌ഡത്തിനുമിടയിലുള്ള സർവീസുകളിലാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ലണ്ടൻ ഹീത്രോ, ഗാറ്റ്‌വിക്, ബർമിങ്ങാം വിമാനങ്ങളിലാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്.

തുടർന്ന് എയർബസ് എ350, ബോയിങ് 787-9, ബോയിങ് 777-300 തുടങ്ങിയ വിമാനങ്ങളിലേക്കും മറ്റ് രാജ്യാന്തര റൂട്ടുകളിലേക്കും ഈ സംവിധാനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഭക്ഷണ വിതരണത്തിൽ ലിനൻ ടേബിൾക്ലോത്തുകൾ ഉപയോഗിക്കുന്നതിനൊപ്പം സ്റ്റാർട്ടറുകൾ, പ്രധാന ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ പ്രത്യേകം വിളമ്പുന്നു. ഇതിനായി ‘വിസ്റ്റ വെർവ്’ എന്ന പേരിൽ പ്രത്യേക ടേബിൾവെയർ ശേഖരവും കമ്പനി തയ്യാറാക്കിയിട്ടുണ്ട്.

മെനുവിലെ മാറ്റങ്ങൾക്കും പുതിയ ഭക്ഷണശൈലിക്കും പുറമെ വിമാനങ്ങളുടെ ഉൾവശത്തെ ക്യാബിനുകളും നവീകരിച്ച് വരികയാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

X
Top