രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ ലാഭത്തിലും വരുമാനത്തിലും വർധന

ലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നും കേരളത്തിൽ നിന്നുള്ള മുൻനിര ലിസ്റ്റഡ് കമ്പനിയുമായ വി-ഗാർഡ് ഇൻഡസ്ട്രീസ്‌ (BSE: 532953, NSE: VGUARD), മാർച്ച് സാമ്പത്തിക പാദത്തിലെ പ്രവർത്തന ഫലം പ്രസിദ്ധീകരിച്ചു. കമ്പനിയുടെ ത്രൈമാസ കാലയളവിലെ വരുമാനത്തിലും അറ്റാദായത്തിലും ഇരട്ടയക്ക വളർച്ച കുറിച്ചു. വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ മാർച്ച് പാദഫലത്തിന്റെ വിശദാംശം നോക്കാം.

മാർച്ച് പാദഫലം
2024-25 സാമ്പത്തിക വർഷത്തിലെ നാലാം പാദകാലയളവിൽ (2025 ജനുവരി – മാർച്ച്), വി-ഗാർഡ് ഇൻഡസ്ട്രീസ് നേടിയ അറ്റാദായം 91 കോടി രൂപയാണ്. വാർഷികാടിസ്ഥാനത്തിൽ 19.6 ശതമാനം വർധനയാണ് കുറിച്ചിരിക്കുന്നത്. മുൻ വർഷത്തെ സമാന പാദത്തിൽ കമ്പനിയുടെ അറ്റാദായം 76 കോടി രൂപയായിരുന്നു.

അതുപോലെ മാർച്ച് സാമ്പത്തിക പാദത്തിൽ വി-ഗാർഡ് ഇൻഡസ്ട്രീസ് നേടിയ വരുമാനം 1,538 കോടി രൂപയാണ്. വാർഷികമായി 14.5 ശതമാനം വളർച്ചയാണിത്. മുൻ വർഷത്തെ സമാന പാദത്തിൽ കമ്പനി നേടിയ വരുമാനം 1,343 കോടി രൂപയായിരുന്നു.

2024-25 സാമ്പത്തിക വർഷത്തിലെ മൊത്തം കണക്ക് നോക്കിയാലും വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിലും വരുമാനത്തിലും വളർച്ച നേടിയതായി കാണാം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി നേടിയ മൊത്ത വരുമാനം 5,599 കോടിയാണ്.

വാർഷികാടിസ്ഥാനത്തിൽ 14.4 ശതമാനം വർധന കൈവരിച്ചു. അതുപോലെ 2024-25 സാമ്പത്തിക വർഷത്തിൽ വി-ഗാർഡ് ഇൻഡസ്ട്രീസ് നേടിയ മൊത്തം അറ്റാദായം 314 കോടി രൂപയാണ്. വാർഷികമായി ലാഭത്തിൽ 21.8 ശതമാനം വളർച്ച കുറിച്ചു.

ഓഹരിയുടെ പ്രകടനം
കമ്പനിയുടെ പാദഫലം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വി-ഗാർഡ് ഇൻഡസ്ട്രീസ് ഓഹരികളിൽ ചാ‍ഞ്ചാട്ടം പ്രകടമായിരുന്നു. സമീപകാലയളവിൽ ഓഹരിയുടെ പ്രകടനം ചാഞ്ചാട്ടത്തിന്റെ പാതയിലാണെന്ന് കാണാം.

കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് ശതമാനം നേട്ടം കരസ്ഥമാക്കിയപ്പോൾ ആറ് മാസക്കാലയളവിൽ എട്ട് ശതമാനം തിരുത്തൽ രേഖപ്പെടുത്തി.

ഈ വർഷം ഇതുവരെയുള്ള കാലയളവിൽ 16 ശതമാനം നഷ്ടം കുറിച്ചപ്പോൾ കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ് ശതമാനം നേട്ടവും വി-ഗാർഡ് ഇൻഡസ്ട്രീസ് ഓഹരിയിൽ രേഖപ്പെടുത്തി.

X
Top