ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് കളമശ്ശേരിയില്‍ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

കളമശ്ശേരി: ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (ഉത്കാര്‍ഷ് എസ്എഫ്ബിഎല്‍) കളമശ്ശേരിയില്‍ തങ്ങളുടെ പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. ഇതോടെ കേരളത്തില്‍ മൊത്തം 7 ബാങ്കിങ് ഔട്ട്‌ലെറ്റുകളും രാജ്യത്തുടനീളം 936 ഔട്ട്‌ലെറ്റുകളുമായി ബാങ്ക് നെറ്റവര്‍ക്ക് വിപുലപ്പെടുത്തി. സേവിങ്സ്, കറന്റ് അക്കൗണ്ടുകള്‍, ഫിക്സഡ് ഡിപ്പോസിറ്റുകള്‍, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവ ഉള്‍പ്പെടുന്ന സാമ്പത്തിക ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു നിര തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബാങ്കിന് കഴിയും. ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി, ഭവന വായ്പകള്‍, ബിസിനസ് ലോണുകള്‍, വസ്തുവിന് മേലുള്ള വായ്പകള്‍ എന്നിങ്ങനെ വിവിധ വായ്പാ ഉല്‍പ്പന്നങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

കേരളത്തില്‍ തങ്ങളുടെ ബാങ്കിങ് ശൃംഖല വിപുലീകരിക്കുന്നതില്‍ ഏറെ സന്തുഷ്ടരാണെന്ന് വിപുലീകരണത്തെക്കുറിച്ച് സംസാരിച്ച ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ഗോവിന്ദ് സിങ് പറഞ്ഞു. വ്യാവസായിക-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പേരുകേട്ട കൊച്ചിയിലെ കളമശ്ശേരി വളര്‍ച്ചയ്ക്ക് തന്ത്രപ്രധാനമായ സ്ഥാനം നല്‍കുന്നു. പുതിയ ബാങ്കിംഗ് ഔട്ട്‌ലെറ്റ് സാമ്പത്തിക പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുകയും പ്രാദേശിക കമ്മ്യൂണിറ്റികളെ അവരുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തില്‍ പിന്തുണയ്ക്കുകയും ചെയ്യും.

ബാങ്കിങ് ഔട്ട്ലെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ ബാങ്കിങ് ശേഷി, എടിഎം നെറ്റ്വര്‍ക്ക് എന്നിവ ഉപയോഗിച്ച് സംയോജിത ഉപഭോക്തൃ സേവനവും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ), കോള്‍ സെന്റര്‍ എന്നിങ്ങനെ ഒന്നിലധികം മാര്‍ഗങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

താഴേക്കിടയിലുള്ള ബാങ്കിങ് സേവനം ലഭിക്കാത്ത ഉപഭോക്തൃ വിഭാഗങ്ങള്‍ക്ക് മൈക്രോബാങ്കിങ് ലോണുകള്‍ (ജെഎല്‍ജി ലോണുകള്‍), എംഎസ്എംഇ ലോണുകള്‍, ഹൗസിങ് ലോണുകള്‍, സ്വത്തിന്‍ മേലുള്ള വായ്പകള്‍ എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കാനാണ് ഉത്കര്‍ഷ് എസ്എഫ്ബിഎല്‍ ലക്ഷ്യമിടുന്നത്. ഇതിന് പുറമേ ടാബ്ലെറ്റ് അധിഷ്ഠിത ആപ്ലിക്കേഷന്‍ അസിസ്റ്റഡ് മോഡലായ ഡിജി ഓണ്‍ ബോര്‍ഡിങ് വഴി ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള സൗകര്യവും ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുണ്ട്.

X
Top