രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

വാട്സാപ് അക്കൗണ്ടിന് യൂസർനെയിം വരുന്നു

മൊബൈൽ നമ്പർ കിട്ടിയാൽ ആൾ വാട്സാപ്പിലുണ്ടോ എന്നു തിരഞ്ഞുനോക്കുന്ന സംവിധാനം അവസാനിപ്പിക്കാൻ മെറ്റ ഉപയോക്താക്കൾക്കായി വ്യക്തിഗത യൂസർനെയിമുകൾ അവതരിപ്പിക്കുന്നു.

സ്വകാര്യത സംരക്ഷിക്കാനുള്ള സുപ്രധാന ചുവടുവയ്പായ ഈ മാറ്റത്തോടെ ഓരോരുത്തർക്കും യൂസർനെയിം സൃഷ്ടിക്കാം. ടെലിഗ്രാം മെസഞ്ചറിലേതുപോലെ നമ്പർ സ്വകാര്യമാക്കി വച്ചുകൊണ്ട് യൂസർനെയിം ഉപയോഗിക്കാനും വഴിയൊരുങ്ങുമെന്നാണ് സൂചന.

യൂസർനെയിം വരുന്നതോടെ ഗ്രൂപ്പ് ചാറ്റുകളിൽ ആളെ തിരിച്ചറിയാനും എളുപ്പമുണ്ടാകും. വാട്സാപ്പിന്റെ ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ 2.23.11.15ലാണ് പുതിയ മാറ്റം അവതരിപ്പിച്ചിട്ടുള്ളത്.

X
Top