പശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവ്കൊള്ള തുടർന്ന് വിമാനക്കമ്പനികൾഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ റെക്കോർഡ്ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്

കേരളത്തിന്റെ ആദ്യ സമഗ്ര നഗര നയത്തിന് അടിത്തറയിട്ട് അർബൻ കോൺക്ലേവ്

കൊച്ചി: സംസ്ഥാനത്തിന്റെ ആദ്യ സമഗ്ര നഗര നയം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ കേരള അർബൻ കോൺക്ലേവിന് സമാപനമായി. കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ രണ്ട് ദിവസങ്ങളിലായി നടന്ന കോൺക്ലേവിൽ 34 സെഷനുകളിലായി 275 പ്രഭാഷകർ പങ്കെടുത്തു. 12 രാജ്യങ്ങളിൽ നിന്നുള്ള അർബൻ അക്കാദമിക് മേഖലയിലെ വിദ​ഗ്ദ്ധർ, വിദേശ രാജ്യങ്ങളിൽ നിന്നും മൂന്ന് മന്ത്രിമാരും നാല് മേയർമാരും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് മേയർമാർ ഉൾപ്പെടെ 3115 പ്രതിനിധികളും കോൺക്ലേവിന്റെ ഭാ​ഗമായി. അഞ്ച് പ്ലീനറി സെഷനുകൾ, 10 പോളിസി സെഷനുകൾ, മൂന്ന് ഹൈ ലെവൽ പൊളിറ്റിക്കൽ ഫോറം, രണ്ട് ഫോക്കസ് സെഷനുകൾ, അഞ്ച് ഫയർ സൈഡ് ചാറ്റുകൾ, 11 വട്ട മേശ ചർച്ചകൾ എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു അർബൻ കോൺക്ലേവ്.

സംസ്ഥാനത്തെ നഗരവത്കരണം സ്വാഭാവിക പ്രക്രിയയായി കാണാനാകില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. സാധാരണ ഗതിയിൽ നഗരത്തിലേക്ക് ആളുകൾ കുടിയേറുകയും അത് വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിച്ച് നഗരം വികസിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ സംസ്ഥാനത്ത് ഓരോ ഗ്രാമങ്ങളും നഗരങ്ങളായി വളരുകയാണ്. ഇത് സംസ്ഥാനത്തിന്റെ തനതായ ഗ്രാമ-നഗര സഹവർത്തിത്വ രീതിക്ക് സവിശേഷമായ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. നഗരവത്കരണത്തിന്റെ വേഗം കൂടിയതോടെ ഇത് വർധിക്കുകയും ചെയ്തു. ഈ വെല്ലുവിളികളെ നേരിടാൻ സംസ്ഥാന സർക്കാർ നിരന്തരമായി മുൻകൈ എടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവന വിതരണത്തിലെ വിടവുകൾ നികത്തിയത് മുതൽ ഡിജിറ്റൽ സാക്ഷരതാ യജ്ഞമായ ഡിജി കേരളത്തിലൂടെ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കിയത് വരെ വലിയ നേട്ടങ്ങളാണെന്നും സർക്കാർ വിലയിരുത്തുന്നു. ദുർബല വിഭാഗത്തിന്റെ പാർശ്വവത്കരണമാണ് ലോകത്തുടചനീളമുളള നഗരവത്കരണത്തിന്റെ പ്രധാന പ്രത്യാഘാതങ്ങളിലൊന്ന്. എന്നാൽ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുക എന്നതാണ് സംസ്ഥാനത്തിന്റെ നയം. ഇതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ അതി ദാരിദ്ര്യ നിർമാർജന പരിപാടി അവതരിപ്പിച്ചത്. അടിസ്ഥാന സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിലൂടെ അതീവ ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കും. ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറുകയാണ്. നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കുറ്റമറ്റ സേവന വിതരണം കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിലെ വലിയ മുന്നേറ്റത്തിൽ നിർണായക ഘടകമാണെന്നും മന്ത്രി പറഞ്ഞു.

സമാപന സമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. പ്ലാനിം​ഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.വി കെ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കൊച്ചി മേയർ എം അനിൽകുമാർ, നഗരനയ കമ്മീഷൻ ചെയർമാൻ പ്രൊഫ എം സതീഷ്കുമാർ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, തദ്ദേശസ്വയംഭരണ സ്പെഷ്യൽ സെക്രട്ടറിമാരായ ടി വി അനുപമ, അദീല അബ്ദുള്ള, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് ഐഎസ്, അർബൻ ഡയറക്ടർ സൂരജ് ഷാജി, റൂറൽ ഡയറക്ടർ അപൂർവ തൃപാദി, കില ഡയറക്ടർ എ നിസാമുദ്ദീൻ, ദിവ്യ എസ് അയ്യർ, പ്ലാനിം​ഗ് ബോർഡ് മെമ്പർ ജിജു പി അലക്സ് എന്നിവർ പ്രസം​ഗിച്ചു.

X
Top