റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്

മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ ലിസ്റ്റില്‍ അര്‍ബന്‍ കമ്പനി ഒന്നാമത്

ന്യൂഡല്‍ഹി: തൊഴില്‍ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ റേറ്റ് ചെയ്യുന്ന പ്ലാറ്റ്‌ഫോം ഫെയര്‍ വര്‍ക്ക് ലിസ്റ്റില്‍ അര്‍ബന്‍ കമ്പനി ഒന്നാമത്. മാനേജ്മെന്റ്, ജോലി സാഹചര്യങ്ങള്‍, ശമ്പളം, ജീവനക്കാരുടെ കരാറുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ബിഗ്ബാസ്‌ക്കറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട്, സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ, പോര്‍ട്ടര്‍ എന്നിവയാണ് ലിസ്റ്റിലുള്‍പ്പെട്ട മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍.

ഇവയ്‌ക്കൊന്നും 10/10 സ്‌ക്കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.അര്‍ബന്‍ കമ്പനി 7 പോയിന്റുകള്‍ നേടിയപ്പോള്‍ ബിഗ് ബാസ്‌ക്കറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവ യഥാക്രമം 6,5 പോയിന്റുകള്‍ കരസ്ഥമാക്കി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതിനാല്‍ സെപ്‌റ്റോ, സ്വിഗ്ഗി എന്നിവ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

സെപ്‌റ്റോ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കിയപ്പോള്‍ സ്വിഗ്ഗി, ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനായി ഓഡിറ്റ് നടത്തി. എല്ലാവിഭാഗങ്ങള്‍ക്കും തുല്യമായ പ്രാതിനിധ്യം എന്ന കാര്യത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഒരു പോയിന്റും സ്‌ക്കോര്‍ ചെയ്തില്ല.

തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.പരാതി ഉയരുമ്പോള്‍ അത് ക്രമസമാധാന പ്രശ്‌നമാക്കപ്പെടുന്നു. അല്ലെങ്കില്‍ അവഗണിക്കപ്പെടുന്നു.

12 സ്റ്റാര്‍ട്ടപ്പുകളാണ് ഈ വര്‍ഷം ഫെയര്‍വര്‍ക്കിന്റെ വിലയിരുത്തലിന് വിധേയമായത്.

X
Top