രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

മൊബൈല്‍ ഫോണ്‍ ഉപഭോക്താവിന് ‘യുണീക് കസ്റ്റമര്‍ ഐഡി’ വരുന്നു

ന്യൂഡല്ഹി: മൊബൈല് വരിക്കാര്ക്ക് പ്രത്യേക തിരിച്ചറിയല് നമ്പര് (യുണീക്ക് കസ്റ്റമര് ഐഡി) നല്കാനൊരുങ്ങി സര്ക്കാര് തീരുമാനം. താമസിയാതെ തന്നെ പുതിയ സംവിധാനം നടപ്പാക്കിയേക്കും.

ഫോണ് കണക്ഷനുകള്ക്ക് വേണ്ടിയുള്ള തിരിച്ചറിയല് ആവശ്യങ്ങള്ക്കായി ഈ ഐഡി ഉപയോഗിക്കാം. ഉപഭോക്താക്കളെ സൈബര് തട്ടിപ്പുകളില് നിന്ന് സംരക്ഷിക്കുന്നതിനും ഉപഭോക്താക്കള്ക്ക് സര്ക്കാര് ആനുകൂല്യങ്ങള് ലഭ്യമാക്കുന്നതിനും വേണ്ടിയാണിത്.

ആധാര് കാര്ഡുമായി ബന്ധപ്പിച്ചുകൊണ്ടുള്ള ആയുഷ്മാന് ഭാരത് ഡിജിറ്റല് ഹെല്ത്ത് അക്കൗണ്ട് (എബിഎച്ച്എ) ഹെല്ത്ത് ഐഡിയ്ക്ക് സമാനമാണിത്. ചികിത്സാ വിവരങ്ങള് എളുപ്പം അറിയാനും ഡോക്ടര്മാര്ക്കും ഇന്ഷുറന്സ് സേവനദാതാക്കള്ക്കും എളുപ്പം വിവരങ്ങള് ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഹെല്ത്ത് ഐഡി ഉപയോഗിക്കുക.

മൊബൈല് ഫോണ് ഉപഭോക്താക്കള്ക്കായി പ്രത്യേക തിരിച്ചറിയല് നമ്പര് നല്കുന്നതുവഴി ആ ഉപഭോക്താവിന്റെ എല്ലാ മൊബൈല് കണക്ഷനുകളെയും ഒരു തിരിച്ചറിയല് രേഖയുമായി ബന്ധിപ്പിക്കാനാവും.

നിലവില് ആധാര് കാര്ഡ് ആണ് പ്രധാന തിരിച്ചറിയല് രേഖയായി സ്വീകരിക്കുന്നത്. ഉപഭോക്താവ് ഏതെല്ലാം സിം കണക്ഷനുകള് ഉപയോഗിക്കുന്നുണ്ട്, എവിടെനിന്നാണ് വാങ്ങിയത് തുടങ്ങിയ വിവരങ്ങള് പിന്തുടരാനും ഈ പ്രത്യേക തിരിച്ചറിയല് നമ്പറിലൂടെ സാധിക്കും.

X
Top