Alt Image
ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆ എഥനോൾ ഉൽപാദനത്തിൽ കടുപ്പിച്ചു കേന്ദ്രം; പഞ്ചസാരക്കു പിന്നാലെ അരിക്കും നിയന്ത്രണം ◆ പഞ്ചസാര വില കുതിക്കുന്നു ◆

സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങളിൽ വലിയ മാറ്റത്തിന് നിർദേശവുമായി ട്രായ്

ന്യൂഡൽഹി: രാജ്യത്തെ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങളിൽ വലിയ മാറ്റത്തിന് സാധ്യത. ടവറുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നൽകാൻ ഉപഗ്രഹ ശൃംഖലകൾ ഉപയോഗിക്കാൻ ടെലികോം ഓപ്പറേറ്റർമാരെ അനുവദിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിർദ്ദേശിച്ചു.

ടെലികോം ഓപ്പറേറ്റർമാർക്ക് ഇതിനുള്ള സംവിധാനം പാട്ടത്തിന് നൽകാൻ സാറ്റലൈറ്റ് കമ്പനികൾക്ക് സാധിക്കുന്ന പുതിയ രീതിയും ട്രായ് ശുപാർശ ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ പങ്കിടാനുള്ള സാധ്യത തുറന്നു നൽകുന്നതാണ് ഈ നിർദേശങ്ങൾ.

സാറ്റലൈറ്റ് കണക്റ്റിവിറ്റിയെ നിലവിലുള്ള ടെലികോം സംവിധാനങ്ങളുമായി സംയോജിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ട്രായ് ശുപാർശകൾ. അവ പ്രാവർത്തികമായാൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് പ്രൊവൈഡർ (എസ്സിഎൻ പ്രൊവൈഡർ) എന്ന പുതിയൊരു സംവിധാനം നിലവിൽ വരും.

ഇതോടെ കമ്പനികൾക്ക് ഉപഗ്രഹ ശൃംഖലകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും ലൈസൻസുള്ള ടെലികോം കമ്പനികൾക്ക് അവരുടെ സേവനം വാഗ്ദാനം ചെയ്യാനും സാധിക്കും. എന്നാൽ ഉപയോക്താക്കൾക്ക് നേരിട്ട് ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകാൻ അവരെ അനുവദിക്കില്ല.

ഇതോടെ സ്റ്റാർലിങ്ക് പോലെയുള്ള സാറ്റലൈറ്റ് കമ്പനികൾക്ക് ഭാരതി എയർടെൽ പോലെയുള്ള ടെലികോം ഓപ്പറേറ്റർമാർക്ക് നെറ്റ്‌വർക്ക് നൽകാൻ കഴിയും. എയർടെല്ലിനാകട്ടെ അത് ഉപയോഗിച്ച് വരിക്കാർക്ക് കണക്റ്റിവിറ്റി നൽകാനും സാധിക്കും.

അതുപോലെ സാറ്റലൈറ്റ് നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്ക് ഒന്നിലധികം ടെലികോം കമ്പനികൾക്ക് സേവനം നൽകാനും സാധിക്കും. പുതിയ ലൈസൻസിന് 20 വർഷത്തെ കാലാവധിയും മറ്റൊരു 20 വർഷത്തേക്ക് കൂടി പുതുക്കാനുള്ള വ്യവസ്ഥയും ഉണ്ടായിരിക്കണമെന്ന് ട്രായ് നിർദ്ദേശിച്ചിട്ടുണ്ട്.

X
Top