Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

‘പ്രളയ്’ ക്വാസി-ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം

ഡിഫൻസ് റിസർച്ച് & ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ച ‘പ്രളയ്’ ക്വാസി-ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. 2026 നവംബർ 5-ന് രാവിലെ 11:10-ഓടെ ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം.

ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് സജ്ജീകരിച്ചിരുന്ന വിവിധ നിരീക്ഷണ ഉപകരണങ്ങൾ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷണ ലക്ഷ്യങ്ങളെല്ലാം പൂർണമായി കൈവരിച്ചതായി സ്ഥിരീകരിച്ചു.

ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമാരത്ത് മറ്റ് ഡിആർഡിഒ ലബോറട്ടറികളുമായി ചേർന്ന് തദ്ദേശീയമായാണ് മിസൈൽ വികസിപ്പിച്ചെടുത്തത്. വികസന-നിര്‍മ്മാണ പങ്കാളികളിലൊന്നായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡാണ് (ബിഡിഎൽ) ഇത് നിർമ്മിച്ചത്.

ഉപയോക്തൃ മൂല്യനിർണയ പരീക്ഷണങ്ങളുടെ ഭാഗമായി ഡിആർഡിഒയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും സൈനിക വിഭാഗങ്ങളുടെയും വ്യവസായ പങ്കാളികളുടെയും സാന്നിധ്യത്തിലായിരുന്നു പരീക്ഷണ വിക്ഷേപണം.

പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ മിസൈൽ വൈകാതെ സൈന്യത്തിന്റെ ഭാഗമാകും.

വിജയകരമായ പരീക്ഷണ വിക്ഷേപണത്തിൽ ഡിആർഡിഒ, സായുധ സേനകൾ, വ്യവസായ പങ്കാളികൾ എന്നിവരെ രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. അത്യാധുനിക സാങ്കേതികവിദ്യകളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ മിസൈൽ പുതിയ സുരക്ഷാ ഭീഷണികളെ നേരിടുന്നതിൽ സൈന്യത്തിന്റെ സാങ്കേതിക ശേഷിയും പ്രവർത്തന സജ്ജതയും വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പരീക്ഷണ വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘങ്ങളെ പ്രതിരോധ സെക്രട്ടറിയും പ്രതിരോധ ഗവേഷണ-വികസന വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ശ്രീ രാജേഷ് കുമാർ സിങ് അഭിനന്ദിച്ചു.

X
Top