കേന്ദ്ര ബജറ്റിൽ കേരളത്തിന് പുതിയ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചില്ല. ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം.
വിദേശ ക്രൂയിസ് കമ്പനികൾക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകൾ പ്രവർത്തിപ്പിക്കാൻ നികുതിയിളവ്. ഇതുവഴി തൊഴിൽ ലഭിക്കും.
ആന്ധ്രയുടെ തലസ്ഥാന വികസനത്തിന് പ്രത്യേക സഹായം പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി. ഈ വര്‍ഷം 15000 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപനം. വരും വര്‍ഷങ്ങളിലും അധിക സഹായം നല്‍കുമെന്നും ധനകാര്യ മന്ത്രിയുടെ ഉറപ്പ്.