പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവത്തെ പ്രശംസിച്ച് യുഎന്‍

വെറും സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് 80 കോടി പേരുടെ ദാരിദ്ര്യം അകറ്റി
ന്യൂയോർക്ക്: ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവത്തെയും ഉൾനാടൻ ഗ്രാമീണ മേഖലയിലേക്കുള്ള ബാങ്കിങ് സേവനങ്ങളുടെ വ്യാപനത്തേയും പ്രകീർത്തിച്ച് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ്. കഴിഞ്ഞ ആറ് വർഷക്കാലത്തിനിടെ വെറും സ്മാർട്ഫോണുകൾ ഉപയോഗിച്ച് 80 കോടി പേരെ ദാരിദ്ര്യത്തിൽ നിന്ന് ഇന്ത്യ കരകയറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റലൈസേഷനിലൂടെ ദ്രുതഗതിയിലുള്ള വികസനം സാധ്യമാണ്. ഇന്ത്യയുടെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ 80 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.’ അദ്ദേഹം പറഞ്ഞു. ‘ആക്സിലറേറ്റിങ് പ്രോഗ്രസ് റ്റുവാർട്സ് സീറോ ഹങ്കർ പോർ കറന്റ് ആന്റ് ഫ്യൂച്ചർ ജനറേഷൻസ് എന്ന വിഷയത്തിൽ ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഉൾനാടൻ ഗ്രാമങ്ങളിലെ കർഷകർക്ക് ബാങ്കിങ് സേവനങ്ങളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അവർക്കിപ്പോൾ കച്ചവടത്തിനായുള്ള പണമിടപാടുകൾക്ക് സ്മാർട്ഫോൺ ഉപയോഗിക്കാനാവും. ബില്ലുകൾ അടക്കുന്നതിനും ഓർഡറുകൾക്ക് പണം നൽകുന്നതിനും അവർ സ്മാർട്ഫോൺ ഉപയോഗിക്കുന്നു. എല്ലാവർക്കും ഒരു സെൽഫോൺ ഉണ്ട്. ആ രീതിയിലാണ് ഇന്ത്യയിലെ ഇന്റർനെറ്റ് വ്യാപനം. അദ്ദേഹം പറഞ്ഞു. മറ്റ് ആഗോള ദക്ഷിണ രാജ്യങ്ങളും ഡിജിറ്റലൈസേഷനിൽ ഇന്ത്യയെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷക്കാലമായി നരേന്ദ്രമോദി ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഡിജിറ്റലൈസേഷൻ. ഇന്ത്യയിൽ അതിവേഗ ഇന്റർനെറ്റിന്റെ വ്യാപനം, കുറഞ്ഞ നിരക്കിലുള്ള ഇന്റർനെറ്റിന്റെ ലഭ്യത എന്നിവ സാധ്യമായി. മൊബൈൽ ഫോൺ ഉപയോഗിച്ച് പണമിടപാടുകൾ എളുപ്പം നടത്താനാവുന്ന യുപിഐ സേവനം കൂടി അവതരിപ്പിക്കപ്പെട്ടതോടെ ബാങ്കിങ് എല്ലാ തരം തൊഴിൽ മേഖലകളിലുള്ളവർക്കും സുരക്ഷിതമായി പണമിടപാട് എളുപ്പം നടത്താമെന്ന സ്ഥിതിവന്നു. ഇത് കൂടുതൽ പേരെ ബാങ്കിങ് രംഗത്തേക്ക് ആകർഷിക്കുന്നതിനിടയാക്കി.

X
Top