സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ടാറ്റ സ്റ്റീലിലെ തൊഴിൽ നഷ്ടത്തിൽ ഇടപെടാൻ യുകെ സർക്കാർ

ലണ്ടൻ: ടാറ്റ സ്റ്റാലിലെ തൊഴിൽ നഷ്ടം തടയാനുള്ള നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൂചന നൽകി യുകെയിൽ പുതിയതായി അധികാരത്തിലേറിയ കെയർ സ്റ്റാർമർ സർക്കാർ.

ടാറ്റ സ്റ്റീലിലെ തൊഴിൽ നഷ്ടം തടയാനുള്ള നടപടികൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് വ്യവസായ മന്ത്രി ജോനാഥൻ റെയ്നോൾഡിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്ന റിപ്പോർട്ടുണ്ട്.

യുകെയിലെ ഏറ്റവും വലിയ സ്റ്റീൽ ഉത്പാദകരായ ടാറ്റയുടെ കാർബൺ ബഹിർഗമനം കൂടുതലുള്ള രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ അടച്ചുപൂട്ടുന്ന സാഹചര്യത്തിൽ ഏകദേശം 2800 ഓളം തൊഴിലാളികൾക്ക് ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്.

കാർബൺ ബഹിർഗമനം കുറഞ്ഞ ഇലക്ട്രിക് ആർക്ക് ഫർണസ് നിർമിക്കാനുള്ള കമ്പനിയുടെ നടപടികൾക്ക് പുതിയ സർക്കാർ പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ട്.

കമ്പനിയുടെ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ സമരം താത്ക്കാലികമായി പിൻവലിക്കാൻ തൊഴിലാളികൾ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകുന്നത്.

സമരം ആരംഭിക്കുന്ന പക്ഷം രണ്ട് ഫർണസുകളും അടച്ചുപൂട്ടുന്ന നടപടികൾ വേഗത്തിലാക്കുമെന്നായിരുന്നു കമ്പനി തൊഴിലാളികൾക്കു നൽകിയ മുന്നറിയിപ്പ്. ഇതോടെയാണ് സമരം താത്ക്കാലികമായി പിൻവലിക്കാൻ തൊഴിലാളി യൂണിയനുകൾ തയ്യാറായത്.

ജൂൺ 17 മുതൽ കമ്പനിയിലെ ഏതാണ്ട് 1500 ഓളം തൊഴിലാളികൾ ഓവർടൈം ഡ്യൂട്ടി ബഹിഷ്കരിച്ചിരുന്നു. ജൂലൈ എട്ടിന് സമരം ആരംഭിക്കാനായിരുന്നു തൊഴിലാളികളുടെ തീരുമാനം.

കാർബൺ ബഹിർഗമനം കുറഞ്ഞ ഇലക്ട്രിക് ആർക്ക് ഫർണസ് നിർമിക്കുന്നതിനായി 63.5 കോടി ഡോളറിൻ്റെ സഹായം നൽകാമെന്ന് ടാറ്റ സ്റ്റീലുമായി മുൻ സർക്കാർ ധാരണയിലെത്തിയിരുന്നു. തുക അനുവദിക്കാനുള്ള കരാറിൽ ഒപ്പുവെക്കേണ്ടത് പുതിയ സർക്കാരാണ്.

കാർബൺ ബഹിർഗമനം കൂടുതലുള്ള ഒരു ബ്ലാസ്റ്റ് ഫർണസ് അടച്ചുപൂട്ടാനുള്ള നടപടികൾ ടാറ്റ സ്റ്റീൽ ആരംഭിച്ചുകഴിഞ്ഞു. രണ്ടാമത്തെ ഫർണസ് സെപ്റ്റംബറിലാകും അടച്ചുപൂട്ടുക.

ഇതോടെയാണ് 2800 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാനുള്ള വഴിയൊരുങ്ങുന്നത്. പുതിയ സർക്കാർ കമ്പനിയുമായി മെച്ചപ്പെട്ട കരാറിലേർപ്പെടുന്നതോടെ തൊഴിൽ നഷ്ടം കുറയ്ക്കാനാകുമെന്നാണ് തൊഴിലാളി യൂണിയനുകൾ പ്രതീക്ഷിക്കുന്നത്.

യുകെയിൽ മൊത്തം 8000ത്തോളം പേർ ടാറ്റ സ്റ്റീലിൽ തൊഴിലെടുക്കുന്നുണ്ട്.

X
Top