ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ടെലികോം സേവന മാനദണ്ഡങ്ങളില്‍ പുനര്‍വിചിന്തനമില്ലെന്ന് ട്രായ്

ന്യൂഡൽഹി: ടെലികോം റെഗുലേറ്റര്‍ ട്രായ് പുതിയ സേവന ഗുണനിലവാര മാനദണ്ഡങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തില്ലെന്ന് പ്രഖ്യാപിച്ചു. സമഗ്രമായ കൂടിയാലോചനകള്‍ക്കും ഉചിതമായ പരിഗണനയ്ക്കും ശേഷമാണ് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ട്രായ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടി പറഞ്ഞു.

സെക്ടര്‍ റെഗുലേറ്റര്‍ ട്രായ് വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ ഗുണനിലവാര സേവന നിയമങ്ങള്‍ പ്രകാരം ഒരു ജില്ലാ തലത്തില്‍ 24 മണിക്കൂറില്‍ കൂടുതല്‍ സേവനം മുടങ്ങിയാല്‍ വരിക്കാര്‍ക്ക് നഷ്ടപരിഹാരം ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കേണ്ടിവരും.

”ഈ പ്രക്രിയയെക്കുറിച്ച് ഞങ്ങള്‍ വളരെക്കാലം ചിന്തിച്ചിട്ടുണ്ട്, സമഗ്രമായ കൂടിയാലോചനകള്‍ക്കും ഉചിതമായ പരിഗണനയ്ക്കും ശേഷമാണ് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്, കൂടാതെ ഉപഭോക്താവിന് ലഭിക്കേണ്ട സേവനത്തിന്റെ ഗുണനിലവാരവും സേവന ദാതാവ് നല്‍കേണ്ടതുമാണ്, ”ലഹോട്ടി പറഞ്ഞു.

ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ഇന്ത്യയുടെ സാറ്റ്‌കോം 2024 പരിപാടിയോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനദാതാക്കള്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുമെന്ന് ട്രായ് പ്രതീക്ഷിക്കുന്നതായും ലഹോട്ടി പറഞ്ഞു.

പുതിയ നിയമങ്ങള്‍ പ്രകാരം ഓരോ ഗുണനിലവാര മാനദണ്ഡവും പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് ട്രായ് പിഴ തുക 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി.

റെഗുലേറ്റര്‍ പരിഷ്‌ക്കരിച്ച ചട്ടങ്ങള്‍ പ്രകാരം വിവിധ സ്‌കെയിലുകളിലെ നിയമ ലംഘനങ്ങള്‍ക്ക് 1 ലക്ഷം രൂപ, 2 ലക്ഷം രൂപ, 5 ലക്ഷം രൂപ, 10 ലക്ഷം രൂപ എന്നിങ്ങനെ ഗ്രേഡഡ് പെനാല്‍റ്റി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

X
Top