ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഏകീകരണം പ്രതീക്ഷിക്കാം, ഇടിവില്‍ വാങ്ങാന്‍ നിര്‍ദ്ദേശം

മുംബൈ: നാല് ദിവസത്തെ നേട്ടത്തിന് ശേഷം ബുധനാഴ്ച വിപണികള്‍ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 347 പോയിന്റ് താഴ്ന്ന് 62622 ലെവലിലും നിഫ്റ്റി50 99 പോയിന്റ് താഴ്ന്ന് 18534 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട താഴെ ദീര്‍ഘ ഷാഡോവോട് കൂടിയ കാന്‍ഡില്‍ സ്റ്റിക്ക് വാങ്ങലിനെ കുറിക്കുന്നു.

മാത്രല്ല, മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ പ്രധാന സൂചികകളേക്കാള്‍ മികച്ച പ്രകടനം നടത്തി. മൊത്തത്തില്‍ വിപണി വികാരം ബുള്ളിഷാണ്. പ്രത്യേകിച്ചും നിഫറ്റി 18500 ന് മുകളില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍.

”പ്രധാന ആഗോള ഡാറ്റാ പോയിന്റുകളും അമിത വാങ്ങല്‍ സൂചകങ്ങളും ഉള്ളതിനാല്‍, ഏകീകരണം പ്രതീക്ഷിക്കാം. അതേസമയം ഓരോ ഇടിവും വാങ്ങല്‍ അവസരങ്ങളാക്കി മാറ്റാം,” ഏഞ്ചല്‍ വണ്ണിലെ ടെക്‌നിക്കല്‍ അനലിസ്റ്റ് രാജേഷ് ഭോസ്ലെ പറഞ്ഞു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട് : 18,495- 18,466 – 18,421.
റെസിസ്റ്റന്‍സ്: 18,587- 18,615 -18,661.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,899- 43,777 – 43,580.
റെസിസ്റ്റന്‍സ്: 44,294-44,416- 44,613.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പെട്രോനെറ്റ്
എച്ച്ഡിഎഫ്‌സി ലൈഫ്
ഡാബര്‍
എച്ച്ഡിഎഫ്‌സി
കോള്‍ഗേറ്റ് പാമോലീവ്
ജെഎസ്ഡബ്ല്യു സ്റ്റീല്‍
മഹീന്ദ്ര ആന്റ് മഹീന്ദ്ര
ഭാരതി എയര്‍ടെല്‍
ഡോ.റെഡ്ഡീസ്
നെസ്ലെ ഇന്ത്യ

പ്രധാന ബള്‍ക്ക് ഡീലുകള്‍

മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്: ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ സിംഗപ്പൂര്‍ സര്‍ക്കാര്‍ കമ്പനിയില്‍ 66.6 ലക്ഷം ഓഹരികള്‍ അധികമായി വാങ്ങി, ശരാശരി 549.53 രൂപ നിരക്കില്‍, 366 കോടി രൂപയുടേതായിരുന്നു ഇടപാട്.
എന്നിരുന്നാലും, ബി എന്‍ പി പാരിബാസ് 90.33 ലക്ഷം ഓഹരികള്‍ ശരാശരി 546.56 രൂപ നിരക്കില്‍ വിറ്റു. യുബിഎസ് പ്രിന്‍സിപ്പല്‍ ക്യാപിറ്റല്‍ ഏഷ്യ 75.43 ലക്ഷം ഓഹരികള്‍ ശരാശരി 548.03 രൂപയ്ക്ക് വിറ്റു.

സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ്: സോസൈറ്റ് ജനറല്‍ 503 രൂപ നിരക്കില്‍ 81.97 ലക്ഷം ഓഹരികള്‍ അധികമായി വാങ്ങി. 412.34 കോടി രൂപയുടേതാണ് ഇടപാട്. സിംഗപ്പൂര്‍ സര്‍ക്കാര്‍540.44 രൂപ നിരക്കില്‍ 36.43 കോടി ഓഹരികള്‍ വാങ്ങി. പ്രമോട്ടര്‍ സ്ഥാപനമായ ഓറിയസ് ഇന്‍വെസ്റ്റ്‌മെന്റ് 1.9 കോടി എണ്ണം അല്ലെങ്കില്‍ 3.24 ശതമാനം ഓഹരികള്‍ ശരാശരി 503.73 രൂപ നിരക്കിലും ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ് 96.84 ലക്ഷം ഓഹരികള്‍ 524.5 കോടി രൂപയ്ക്കും വിറ്റു. ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജിന് കമ്പനിയില്‍ 73.91 ലക്ഷം എണ്ണം അഥവാ 1.26 ശതമാനം ഓഹരിയും സോസൈറ്റ് ജനറലിന് 60.85 ലക്ഷം എണ്ണം അല്ലെങ്കില്‍ 1.04 ശതമാനം ഓഹരിയും സിംഗപ്പൂര്‍ സര്‍ക്കാരിന് 3.13 കോടി എണ്ണം അല്ലെങ്കില്‍ 5.35 ശതമാനം ഓഹരികളുമുണ്ട്.

X
Top