ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

മുന്നേറ്റം പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: ജൂണ്‍ 16 ന് വിപണി റെക്കോര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 467 പോയിന്റ് ഉയര്‍ന്ന് 63385 ലെവലിലും നിഫ്റ്റി50 138 പോയിന്റുയര്‍ന്ന് 18826 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ദീര്‍ഘ പോസിറ്റീവ് കാന്‍ഡില്‍ മുന്നേറ്റത്തെ കുറിക്കുന്നു.

നിഫ്റ്റി എക്കാലത്തേയും ഉയര്‍ന്ന 18,887 ലക്ഷ്യം വയ്ക്കുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിച്ചു. പ്രതിവാര ചാര്‍ട്ടിലും ബുള്ളിഷ് കാന്‍ഡിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

പ്രധാന നിഫ്റ്റി സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,742-18,705 -18,646.
റെസിസ്റ്റന്‍സ്: 18,859-18,896- 18,955.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,644- 43,515 -43,306
റെസിസ്റ്റന്‍സ്: 44,061-44,190-44,399.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
സണ്‍ ഫാര്‍മ
പെട്രോനെറ്റ്
കോള്‍ ഇന്ത്യ
എല്‍ടി
ഹാവല്‍സ്
മാരുതി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
എന്‍എംഡിസി
റിലയന്‍സ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
ആവാസ് ഫൈനാന്‍സിയേഴ്‌സ്:സ്‌മോള്‍ക്യാപ് വേള്‍ഡ് ഫണ്ട് 708978 ഓഹരികള്‍ 1350.02 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഐഐഎഫ്എല്‍ ഫിനാന്‍സ് ലിമിറ്റഡ്: ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് 5000000 ഓഹരികള്‍ 500 രൂപ നിരക്കില്‍ വാങ്ങി. എഫ്‌ഐഎച്ച് മൗറിഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 5000000 ഓഹരികള്‍ സ്മാന നിരക്കില്‍ വില്‍പന നടത്തി.

ഐക്കിയോ ലൈറ്റിംഗ് ലിമിറ്റഡ്: ക്വാന്റ് ക്വാന്റമെന്റല്‍ ഫണ്ട് 601000 ഓഹരികള്‍ 409.08 രൂപ നിരക്കില്‍ വാങ്ങി. ക്വാന്റ് മള്‍ട്ടി അസറ്റ് ഫണ്ട് 602000 ഓഹരികള്‍ 409.08 രൂപ നിരക്കില്‍ വാങ്ങി.

X
Top