ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

യാത്രാവരുമാനത്തില്‍ ഇന്ത്യയിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ ‘1000 കോടി ക്ലബ്ബി’ല്‍; കേരളത്തില്‍ മുന്‍പില്‍ തിരുവനന്തപുരം

തീവണ്ടിയാത്രാവരുമാനത്തിൽ ഇന്ത്യയിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ ‘1000 കോടി ക്ലബ്ബി’ൽ ഇടംപിടിച്ചു. ന്യൂഡൽഹിയാണ് മുന്നിൽ.

ദക്ഷിണ റെയിൽവേയിൽ നിന്ന് ചെന്നൈ പട്ടികയിലുണ്ട്. റെയിൽവേ ഇന്ത്യയിൽ നടത്തിയ (2023-2024) സ്റ്റേഷൻ യാത്രാ-വരുമാന കണക്കെടുപ്പിലാണ് ഈ വിവരം.

ന്യൂഡൽഹി സ്റ്റേഷന്റെ പ്രതിവർഷ വരുമാനം 3337 കോടിരൂപയാണ്. 1692 കോടിരൂപയുമായി ഹൗറ സ്റ്റേഷൻ പിന്നിലുണ്ട്. ചെന്നൈ സെൻട്രലിന് 1299 കോടി രൂപയുണ്ട്.

വരുമാനം വർധിപ്പിച്ച് കേരളത്തിലെ എട്ടു റെയിൽവേ സ്റ്റേഷനുകളും ഹിറ്റായി. കേരളത്തിൽ മുൻപിൽ തിരുവനന്തപുരമാണ്-281.12 കോടിരൂപ. യാത്രക്കാരുടെ എണ്ണത്തിൽ താനെ(മുംബൈ)യാണ് മുന്നിൽ. വർഷം 93.06 കോടിപ്പേരാണ് യാത്ര ചെയ്തത്.

മുംബൈ കല്യാൺ-83.79 കോടി യാത്രക്കാരുണ്ട്. ന്യൂഡൽഹി-39.36 കോടി യാത്രക്കാർ. തിരുവനന്തപുരത്ത് 1.31 കോടി യാത്രക്കാരും.

യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവ പരിഗണിച്ചുള്ള ഏറ്റവും ഉയർന്ന ഗ്രൂപ്പായ നോൺ സബ് അർബൻ ഗ്രൂപ്പ്-ഒന്നിൽ (എൻ.എസ്.ജി.-1) ഇന്ത്യയിൽ 28 സ്റ്റേഷനുകളാണുള്ളത്.

ഏറ്റവും കൂടുതൽ മുംബൈ ഉൾപ്പെടുന്ന മധ്യ റെയിൽവേയാണ്-എട്ട് സ്റ്റേഷനുകൾ. ദക്ഷിണ റെയിൽവേയിൽ മൂന്നെണ്ണമുണ്ട് (ചെന്നൈ, എഗ്മോർ, താംബരം). കേരളത്തിലില്ല.

2017-2018-ൽ എൻ.എസ്.ജി.-2-ലുണ്ടായിരുന്ന ആറു സ്റ്റേഷനുകൾ ഉയർന്ന് ഒന്നിലെത്തി.

X
Top