Alt Image
പക്ഷിപ്പനിക്ക് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ; പ്രതീക്ഷയില്‍ കോഴിവളര്‍ത്തല്‍ മേഖല ◆ യുപിഐ എംഡിആർ നിരക്കുകൾ വീണ്ടും വൈകിയേക്കും; നടപ്പിലാക്കുന്ന തീയതിയിൽ സമവായത്തിലെത്താതെ സർക്കാറും ആർബിഐയും ◆ വായ്പാ തട്ടിപ്പ് കേസ്: ചന്ദ കൊച്ചാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ബോംബെ ഹൈക്കോടതി റദ്ദാക്കി ◆ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വില നിയന്ത്രിക്കും; സ്ഥിരം വിലസ്ഥിരതാ പദ്ധതിയുമായി കേരള സര്‍ക്കാര്‍ ◆ കേരളത്തിൽ ഭക്ഷ്യവിലക്കയറ്റം ദേശീയ ശരാശരിക്കും മുകളിൽ ◆

ബർജർ പെയിന്റ്സ് ഇന്ത്യയുടെ ഏകീകൃത വരുമാനത്തിൽ 13.2% വളർച്ച

കൊച്ചി: 2026 സെപ്റ്റംബർ 30-ന് അവസാനിച്ച നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ബർജർ പെയിന്റ്സ് ഇന്ത്യ ലിമിറ്റഡ് ശക്തമായ സാമ്പത്തിക വളർച്ച കൈവരിച്ചു. കമ്പനിയുടെ ഏകീകൃത വരുമാനം മുൻവർഷം ഇതേ പാദത്തിലെ 2,827.5 കോടി രൂപയിൽ നിന്ന് 13.2 ശതമാനം വർധിച്ച് 3,200.4 കോടി രൂപയായി ഉയർന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള ഈ നേട്ടത്തോടൊപ്പം, കമ്പനിയുടെ ഏകീകൃത അറ്റാദായം 5.2 ശതമാനം വർധിച്ച് 217.1 കോടി രൂപയായും, ഇബിഐടിഡിഎ 5.2 ശതമാനം ഉയർന്ന് 370.7 കോടി രൂപയായും രേഖപ്പെടുത്തി.

സെപ്റ്റംബർ 30-ന് അവസാനിച്ച അർദ്ധവാർഷിക ഫലങ്ങളിലും കമ്പനി മികച്ച പ്രകടനം ആവർത്തിച്ചു. ഈ ആറുമാസക്കാലയളവിൽ ഏകീകൃത വരുമാനം 12.5 ശതമാനം വർധിച്ച് 6,784.1 കോടി രൂപയിലെത്തി.

അറ്റാദായമാകട്ടെ മുൻവർഷത്തെ അപേക്ഷിച്ച് 19.3 ശതമാനം ഉയർന്ന് 622.1 കോടി രൂപയായി. വ്യാവസായിക, നിർമ്മാണ രാസവസ്തു വിഭാഗങ്ങളുടെയും അന്താരാഷ്ട്ര ബിസിനസുകളുടെയും കരുത്തുറ്റ പ്രകടനമാണ് ഈ വളർച്ചയ്ക്ക് അടിത്തറയിട്ടത്.

കമ്പനിയുടെ വിപണി വിഹിതം രണ്ടാം പാദത്തിലും സ്ഥിരതയോടെ തുടരുന്നുണ്ടെന്നും, ഭാവിയിലെ ലാഭക്ഷമത ഉറപ്പാക്കാൻ ആവശ്യാനുസരണം വില വർധനവും കർശനമായ ചെലവ് നിയന്ത്രണ നടപടികളും സ്വീകരിക്കുമെന്നും ബർജർ പെയിന്റ്സ് എംഡിയും സിഇഒയുമായ അഭിജിത് റോയ് പറഞ്ഞു.

X
Top