പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

തിരിച്ചുകയറി ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: തിങ്കളാഴ്ചയിലെ കനത്ത തകര്‍ച്ചയ്ക്ക് ശേഷം ക്രിപ്‌റ്റോകറന്‍സികള്‍ ചൊവ്വാഴ്ച തിരിച്ചുകയറി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 1.72 ശതമാനം ഉയര്‍ന്ന് 928.72 ബില്ല്യണ്‍ ഡോളറിലെത്തി. എങ്കിലും ഒരു ട്രില്ല്യണ്‍ ഭേദിക്കാന്‍ വിപണിയ്ക്കായില്ല.

ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 15.37 ശതമാനം ഇടിവ് നേരിട്ട് 68.98ബില്ല്യണ്‍ ഡോളറാണ്. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 4.30 ബില്ല്യണ്‍ അഥവാ 6.24 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 92.76 ശതമാനം അഥവാ 63.99 ബില്യണുമാണ്. മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.10 ശതമാനം താഴ്ന്ന് 39.41 ശതമാനമായി.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 1.64 ശതമാനം ഉയര്‍ന്നു. നിലവില്‍ 19,140.51 ഡോളറിലാണ് ബിടിസിയുള്ളത്. ഏഴ് ദിവസത്തെ തകര്‍ച്ച 10.91 ശതമാനം.

രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 2.21 ശതമാനം ഉയര്‍ന്ന് 1,351.39 ഡോളറിലാണുള്ളത്. ഒരാഴ്ചയില്‍ ഇടിഎച്ച് നേരിട്ടത് 17.42 ശതമാനം ഇടിവാണ്. ബിഎന്‍ബി-268.36 ഡോളര്‍ (4.40 ശതമാനം ഉയര്‍ച്ച), എക്‌സ് ആര്‍പി-0.3875 ഡോളര്‍ (1.76 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-1.76 ഡോളര്‍ (2.04 ശതമാനം ഉയര്‍ച്ച), സൊലാന-32.15 ഡോളര്‍ (2.04 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.05813 ഡോളര്‍ (1.65 ശതമാനം ഉയര്‍ച്ച), പൊക്കോട്ട് -6.28 ഡോളര്‍ (0.64 ശതമാനം താഴ്ച്ച), ഷിബാ ഇനു- 0.00001076 ഡോളര്‍ (0.39 ശതമാനം താഴ്ച്ച), അവലാഞ്ച് -16.85 ഡോളര്‍ (0.86 ശതമാനം താഴ്ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top