ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

തകര്‍ച്ച നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ ഇടിവ് തുടരുന്നു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.7 ശതമാനം ഇടിഞ്ഞ് 1.01 ട്രില്ല്യണ്‍ ഡോളറായി. ആഗോള ക്രിപ്‌റ്റോവിപണി അളവ് 19.8 ശതമാനം താഴ്ന്ന് 58.82 ബില്ല്യണ്‍ ഡോളറായിട്ടുണ്ട്.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 7.66 ശതമാനം അഥവാ 4.50 ബില്ല്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ അളവ് 95.50 ശതമാനം അഥവാ 56.17 ബില്ല്യണ്‍ ഡോളറുമാണ്. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.16 ശതമാനം ഇടിവ് നേരിട്ട് 21,246.73 ഡോളറിലേയ്ക്ക് വീണു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 11.80 ശതമാനം കുറവാണ് ബിറ്റ്‌കോയിന്‍ വിലയിലുണ്ടായത്.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറിനുള്ളില്‍ 3.76 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ ഇടിവ് 17.41 ശതമാനം. മറ്റ് ക്രിപ്‌റ്റോകളിലുള്ള ബിറ്റ്‌കോയിന്റെ മേധാവിത്തം 0.06 ശതമാനം കുറഞ്ഞ് 40.10 ശതമാനമായിട്ടുണ്ട്.

ബിഎന്‍ബി 0.05 ഇടിവില്‍ 295.24 ഡോളര്‍, എക്‌സ്ആര്‍പി 2.48 ശതമാനം ഇടിവില്‍ 0.3356 ഡോളര്‍, കാര്‍ഡാനോ 2.61 ശതമാനം ഇടിവില്‍ 0.4479 ഡോളര്‍, സൊലാന 4.44 ശതമാനം ഇടിവില്‍ 34.36 ഡോളര്‍, ഡോഷ് കോയിന്‍ 4.02 ശതമാനം ഇടിവില്‍ 0.06653 ഡോളര്‍, പൊക്കോട്ട് 3.62 ശതമാനം ഇടിവില്‍ 7.14 ഡോളര്‍, ഷിബാ ഇനു 1.94 ശതമാനം ഇടിവില്‍ 0.000013 ഡോളര്‍, അവലാഞ്ച് 3.46 ശതമാനം ഇടിവില്‍ 22.14 ഡോളര്‍ എന്നിങ്ങനെയാണ് 24 മണിക്കൂറിനുള്ളില്‍ മറ്റ് ക്രിപ്‌റ്റോകറന്‍സികള്‍ രേഖപ്പെടുത്തിയ വിലകള്‍.

മറ്റ് പ്രധാന വാര്‍ത്തകളില്‍, 2021 സെപ്റ്റംബറിനും 2022 ജൂണിനുമിടയില്‍ ബ്ലോക്ക്‌ചെയിന്‍, ക്രിപ്‌റ്റോകറന്‍സി കമ്പനികളില്‍ നിക്ഷേപമിറക്കിയ കമ്പനികളില്‍ ഇലക്ട്രോണിക്‌സ് ഭീമനായ സാംസങ്, ടെക്‌നോളജി ഭീമന്‍ ആല്‍ഫബെറ്റ്, ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ബ്ലാക്ക് റോക്ക് എന്നിവ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട് വന്നു. ക്രിപ്‌റ്റോ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം ബ്ലോക്ക്ഡാറ്റ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.

X
Top