തൃശൂർ: പ്രമുഖ ആയുർവേദ ബ്രാൻഡായ വൈദ്യരത്നം ഗ്രൂപ്പിനു ടൈംസ് ബിസിനസ് പുരസ്കാരം. എക്സലൻസ് ഇൻ ആയുർവേദിക് ഹെൽത്ത്കെയർ വിഭാഗത്തിലാണ് ഇക്കൊല്ലത്തെ പുരസ്കാരത്തിന് അർഹമായത്.
ബോളിവുഡ് താരം സുനിൽ ഷെട്ടിയിൽനിന്നു വൈദ്യരത്നം ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ.ഇ.ടി. കൃഷ്ണൻ മൂസും സിഇഒ പ്രദീപ് നായരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ടൈംസ് ഓഫ് ഇന്ത്യ സംരംഭമായ ടൈംസ് ബിസിനസ് അവാർഡ് വിവിധ മേഖലകളിലെ ബ്രാൻഡുകളുടെ നേട്ടങ്ങൾക്ക് അംഗീകാരമായാണു നൽകുന്നത്. കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിലായിരുന്നു പുരസ്കാരദാനം.
നിർമിതബുദ്ധി അടക്കമുള്ള ആധുനികസാങ്കേതികവിദ്യകളിലൂടെ അഷ്ടവൈദ്യപാരന്പര്യത്തിന്റെ മികവ് പൂർണമായും പ്രയോജനപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണെന്നു മാനേജിംഗ് ഡയറക്ടർ ഡോ.ഇ.ടി. നീലകണ്ഠൻ മൂസ് പറഞ്ഞു.