‘സ്വർണം വാങ്ങരുത്; ഇന്ധനമടിയും കുറയ്ക്കൂ’; പ്രധാനമന്ത്രി മോദിയുടെ നിർദേശങ്ങളിൽ ആശങ്ക കനക്കുന്നുസാമ്പത്തിക സമ്മർദ്ദം കടുക്കുന്നു; രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുംഭക്ഷ്യവസ്തുക്കളുടെ വില മൂന്ന് വ‍ർഷത്തിനിടയിലെ ഉയ‍ർന്ന നിരക്കിൽഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്

‘സ്വർണം വാങ്ങരുത്; ഇന്ധനമടിയും കുറയ്ക്കൂ’; പ്രധാനമന്ത്രി മോദിയുടെ നിർദേശങ്ങളിൽ ആശങ്ക കനക്കുന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് മുന്നിൽവച്ച നിർദേശങ്ങൾ സംബന്ധിച്ച ആശങ്ക കനക്കുന്നു. അടുത്ത ഒരുവർഷത്തേക്ക് അത്ര അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കാനാണ് മോദി പറഞ്ഞത്. നിലവിൽ 6 ശതമാനമാണ് സ്വർണം ഇറക്കുമതിക്ക് കേന്ദ്രസർക്കാർ ചുമത്തുന്ന തീരുവ. നിലവിലെ സാഹചര്യത്തിൽ, വിദേശനാണയശേഖരം സംരക്ഷിക്കാനായി കേന്ദ്രം സ്വർണം ഇറക്കുമതി തീരുവ കൂട്ടിയേക്കുമെന്ന ആശങ്കയാണ് ശക്തമായത്.

തീരുവ വർധിപ്പിച്ചാൽ രാജ്യത്ത് സ്വർണവിലയിൽ ആനുപാതിക വർധനയുണ്ടാകും. തീരുവ കൂട്ടുന്നത് ഡിമാൻഡ് കുറയാനും ഇടയാക്കും. ഇതു ഫലത്തിൽ ഇറക്കുമതി താഴാനും ഇടവരുത്തും. അതേസമയം, സ്വർണ ഇറക്കുമതി തീരുവയിൽ മാറ്റംവരുത്തിയേക്കുമെന്ന സൂചനകളൊന്നും ധനമന്ത്രാലയത്തിൽ നിന്നുൾപ്പെടെ ഉണ്ടായിട്ടില്ല.

ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും ഇലക്ട്രിക് വാഹനങ്ങൾ, മെട്രോ തുടങ്ങിയവ പരമാവധി ഉപയോഗിക്കണമെന്നുമുള്ള മോദിയുടെ വാക്കുകൾ പെട്രോൾ, ഡീസൽ വില കൂട്ടുന്നതിന്റെ സൂചനയാണെന്ന വിലയിരുത്തലുമുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് രാജ്യാന്തര ക്രൂഡ് ഓയിൽ വില വർധിച്ചെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

എണ്ണക്കമ്പനികൾക്ക് കഴിഞ്ഞ ഒരുമാസത്തിനിടെ 30,000 കോടിയുടെ നഷ്ടമുണ്ടായെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിന് 10 രൂപയോളം കൂട്ടുമെന്ന വിലയിരുത്തലുകളുമുണ്ട്. ഇതിനിടെയാണ് മോദിയുടെ നിർദേശങ്ങൾ വന്നതെന്നതാണ് ആശങ്ക കൂട്ടുന്നത്.

മോദി പറഞ്ഞതിൽ കാര്യമുണ്ടോ?
സ്വർണം, ഇന്ധനം, ഭക്ഷ്യ എണ്ണ, വളം തുടങ്ങിയവയുടെ ഉപയോഗ നിയന്ത്രണമെന്ന ആശയമാണ് പ്രധാനമന്ത്രി മോദി മുന്നോട്ടുവച്ചത്. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ മുന്തിയപങ്കും ഇവയാണ്.

2025-26ൽ ഇന്ത്യയുടെ മൊത്തം ഇറക്കുമതി 77,500 കോടി ഡോളറായിരുന്നു. ഇതിൽ 24,070 കോടി ഡോളറും ക്രൂഡ് ഓയിൽ, സ്വർണം, ഭക്ഷ്യ എണ്ണ എന്നിവയാണ്. 13,470 കോടി ഡോളറും ചെലവിട്ടത് ക്രൂഡ് ഓയിൽ വാങ്ങാൻ. 7200 കോടി ഡോളറിന്റേതാണ് സ്വർണം ഇറക്കുമതി. ഭക്ഷ്യ എണ്ണയ്ക്കായി 1950 കോടി ഡോളറും വളം വാങ്ങാൻ 1450 കോടി ഡോളറും ചെലവിട്ടു.

∙ തൊട്ടുമുൻവർഷത്തെ 5800 കോടി ഡോളറിൽ നിന്നാണ് കഴിഞ്ഞവർഷം സ്വർണം ഇറക്കുമതി 7200 കോടി ഡോളറിലേക്ക് കുതിച്ചത്.

∙ വളം ഇറക്കുമതിച്ചെലവിലെ വർധന 77%.
∙ ക്രൂഡ് ഓയിൽ, വളം, ഭക്ഷ്യ എണ്ണ, സ്വർണം എന്നിവയുടെ സംയോജിത ഇറക്കുമതിച്ചെലവ് 2020-21ൽ 11,200 കോടി ഡോളർ മാത്രമായിരുന്നു. ഇതാണ് കഴിഞ്ഞവർഷം ഇരട്ടിയിലധികമായി ഉയർന്നത്.

X
Top