ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ശ്രദ്ധാകേന്ദ്രമാകാനൊരുങ്ങി സ്‌മോള്‍ക്യാപ്പ് ഓഹരികള്‍

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച ശ്രദ്ധാകേന്ദ്രമാകാന്‍ ഒരുങ്ങുന്ന സ്‌മോള്‍ ക്യാപ്പ് ഓഹരികളാണ് ചുവടെ.

സ്‌ട്രൈഡ്‌സ് ഫാര്‍മ സയന്‍സ്: മരുന്ന് ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന ബെംഗളൂരുവിലെ (ഇന്ത്യ) മുന്‍നിര പ്ലാന്റിനായി യുഎസ്എഫ്ഡിഎ ഒരു സ്ഥാപന പരിശോധന റിപ്പോര്‍ട്ട് (ഇഐആര്‍) പുറത്തിറക്കി. ഇതോടെ പങ്കാളികള്‍ക്കുള്ള വാണിജ്യ മരുന്ന് സപ്ലൈകള്‍ സാധ്യമാകും. കുത്തിവയ്ക്കാവുന്ന ഡ്രഗ് ഉത്പന്നങ്ങള്‍ നല്‍കാന്‍ പ്ലാന്റിന് ശേഷിയുണ്ട്.

എസ്‌കോര്‍ട്ട്‌സ് കുബോട്ട: 2021 ഓഗസ്റ്റുമായി താരത്യം ചെയ്യുമ്പോള്‍ കമ്പനിയുടെ അഗ്രി മെഷിനറി വിഭാഗം 2022 ഓഗസ്റ്റില്‍ 6,111 ട്രാക്ടറുകള്‍ വിറ്റു. 7.3 ശതമാനം വര്‍ധനവാണിത് . ആഭ്യന്തര വിപണിയില്‍ വിറ്റ ട്രാക്ടറുകള്‍ 7.9 ശതമാനം വര്‍ധിച്ച് 5,308 ട്രാക്ടറുകളായി. 2022 ഓഗസ്റ്റില്‍ 803 ട്രാക്ടറുകള്‍ കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷത്തില്‍ ഇത് 773 എണ്ണം മാത്രമായിരുന്നു.

52 ആഴ്ചയിലെ ഉയര്‍ന്ന സ്‌റ്റോക്കുകള്‍: ഡാറ്റ പാറ്റേണ്‍സ് (ഇന്ത്യ), എസ്‌കോര്‍ട്ട്‌സ് കുബോട്ട, എഐഎ എഞ്ചിനീയറിംഗ്, കോറോമാണ്ടല്‍ ഇന്റര്‍നാഷണല്‍, ഗ്രിന്‍ഡ്‌വെല്‍ നോര്‍ട്ടണ്‍.

X
Top