ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ടെലിമെഡിക്കോണിന് അമൃതയിൽ തുടക്കമായി

കൊച്ചി: ടെലി മെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന 18- ആം അന്താരാഷ്ട്ര ടെലിമെഡിക്കോൺ കോൺഫറൻസിന് കൊച്ചി അമൃത ആശുപത്രിയിൽ തുടക്കമായി.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ്ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ടെലിമെഡിസിന് രാജ്യത്താകമാനം നിയമ പരിരക്ഷയുണ്ട്. 5 ജിയിലേക്ക് മാറുന്നതോടെ ടെലിമെഡിസിൻ ജനകീയമാകും. കൂടുതൽ മികവ് നേടുകയും ചെയ്യും. ആധുനിക സാങ്കേതിക വിദ്യകൾ പലതും ടെലി മെഡിസിനിൽ നിർണായക സ്വാധീനം ചെലുത്തും. വിർച്വൽ റിയാലിറ്റി, ഓഗ്മെൻ്റഡ് റിയാലിറ്റി തുടങ്ങിയവ ടെലി മെഡിസിൻ സാധ്യതകളെ പരമാവധിയിലെത്തിക്കും. രോഗിയുമായി തൊട്ടടുത്തിരുന്ന് പരിശോധന നടത്തുന്ന പ്രതീതി ഈ നവ സങ്കേതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമൃത ഹോസ്പിറ്റൻസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ആമുഖ പ്രഭാഷണം നടത്തി.
വീഡിയോ സന്ദേശത്തിലൂടെ സംവദിച്ച ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ഐഎസ്ആർഒ ടെലി മെഡിസിൻ്റെ പ്രാഥമിക ഘട്ടത്തിൽ എടുത്ത മുൻകൈകൾ പരാമർശിച്ചു. സാങ്കേതിക വിദ്യകളുടെ വളർച്ചയും, സമന്വയവുമാണ് വലിയ പ്രതീക്ഷ നൽകുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സ്റ്റാർട്ടപ്പുകൾ, സ്വകാര്യ സംരംഭകർ, ടെക്നോളജി പങ്കാളികൾ എന്നിവ ധാരാളമായി രംഗത്ത് വരണമെന്ന് കേരള ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ ഐഎഎസ് പറഞ്ഞു. വലിയ പങ്കാളിത്തമാണ് ഈ മേഖലയുടെ വളർച്ചക്ക് ഏറ്റവും അനിവാര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. 5ജി ഏറ്റവും മികച്ച പശ്ചാത്തലം ഒരുക്കിയിരിക്കുന്നു. അത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ടെലിമെഡിസിൻ അന്താരാഷ്ട്ര കോൺഫറൻസ് മൂന്ന് ദിവസം നീണ്ടു നിൽക്കും.
ടെലി മെഡിസിനിൽ സ്വാധീനം ചെലുത്താനിടയുള്ള എല്ലാ സങ്കേതങ്ങളും, പങ്കാളിത്ത സാധ്യതകളും സമ്മേളനം ചർച്ച ചെയ്യും.

X
Top