ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

സാങ്കേതികമായി വിപണി ദുര്‍ബലം – വിദഗ്ധര്‍

മുംബൈ: ദുര്‍ബലമായ ആഗോള വിപണികളും പണപ്പെരുപ്പം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്ന ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ പ്രസ്താവനയും നിക്ഷേപകരെ പിന്തിരിപ്പിച്ചു,കോട്ടക് സെക്യൂരിറ്റീസ് റിസര്‍ച്ച് (റീട്ടെയില്‍) തലവന്‍ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. ഇതോടെ നിഫ്റ്റിയും സെന്‍സെക്‌സും തിരുത്തല്‍ വരുത്തി.അതേസമയം ലാഭമെടുപ്പ് നടത്തുന്നതിന് മുന്‍പ് സെന്‍സെക്‌സ് ഒരു തവണ കൂടി റെക്കോര്‍ഡ് ഉയരം സൃഷ്ടിച്ചതായി ചൗഹാന്‍ ചൂണ്ടിക്കാട്ടി.

സാങ്കേതികമായി നിഫ്റ്റി ഡബിള്‍ ടോപ് ഫോര്‍മേഷനും ബെയറിഷ് കാന്‍ഡിലുമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇന്‍ട്രാഡേ ട്രേഡേഴ്‌സിന് 188850 ലെവലില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. 18700-18650 സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കും.

18850 ലെവലിന് മുകളില്‍ സൂചിക 18900-18935 ലക്ഷ്യം വയ്ക്കുമെന്നും ചൗഹാന്‍ പറഞ്ഞു. അസ്ഥിരമായ വ്യാപാരത്തിനാണ് നിഫ്റ്റി സാക്ഷ്യം വഹിച്ചതെന്ന് ഷെയര്‍ഖാന്‍ ബിന്‍പി പാരിബാസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, ജതിന്‍ ഗെഡിയ പറയുന്നു. പ്രതിദിന ചാര്‍ട്ടില്‍ 18870-18900 ലാണ് നിഫ്റ്റി പ്രതിരോധം നേരിടുന്നത്.

മണിക്കൂര്‍ മൊമന്റം സൂചിക നെഗറ്റീവ് ക്രോസോവര്‍ നല്‍കുന്നു. ഇത് വില്‍പന സിഗ്നലാണ്. നിഫ്റ്റി കൂടുതല്‍ ദുര്‍ബലമാകാനാണ് സാധ്യത.

X
Top