പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

രാജ്യത്ത് ഏഴായിരത്തോളം ചാർജിംഗ് പോയിൻറുകൾ സ്ഥാപിക്കാൻ ടാറ്റാ പവർ

രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ടാറ്റാ പവർ 2023-2024 സാമ്പത്തിക വർഷത്തിൽ ഏഴായിരത്തോളം ചാർജിംഗ് പോയിൻറുകൾ സ്ഥാപിക്കും. 2028 സാമ്പത്തിക വർഷത്തോടെ 25,000 ചാർജിംഗ് പോയിൻറുകൾ സ്ഥാപിക്കുകയാണ് ലക്‌ഷ്യം.

2070-ഓടെ നെറ്റ് സീറോ കാർബൺ നില കൈവരിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളിൽ വൈദ്യത വാഹനങ്ങൾക്കുള്ള നിർണായക പങ്ക് കണക്കിലെടുത്തു കൂടിയാണ് ഈ നീക്കം.

വൈദ്യുത വാഹനങ്ങൾ കൂടുതലായി സ്വീകരിക്കപ്പെടാൻ ചാർജിംഗ് സംവിധാനങ്ങൾ വിപുലമാകേണ്ടത് അനിവാര്യമാണ്. ടാറ്റാ പവറിന്റെ ഈസി പവർ വാഹന ചാർജിംഗ് സംവിധാനങ്ങൾ ശക്തമാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.

ഈസി ചാർജ് ആപ് വഴി രാജ്യ വ്യാപകമായുള്ള ലൈവ് ചാർജിംഗ് സ്റ്റേഷനുകളുടെ വിവരങ്ങൾ, അടുത്തുള്ള ചാർജിംഗ് പോയിൻറിൽ മുൻകൂട്ടി ബുക്കു ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം ലഭിക്കും. ചാർജിംഗ് സ്റ്റേഷനുകളിൽ വയർലെസ് പണമടക്കലും സാധ്യമാണ്.

വലിയ നഗരങ്ങളിലെ മുൻനിര ഫ്ളീറ്റ് ഓപറേറ്റർമാരുമായി പങ്കാളിത്തത്തിലൂടെ ചാർജിംഗ് ഹബ്ബുകൾ സ്ഥാപിക്കാനും ടാറ്റാ പവറിനു പദ്ധതിയുണ്ട്.

നിലവിൽ ഫ്ളീറ്റ് കാറുകൾക്കു മാത്രമായുള്ള അഞ്ഞൂറിലേറെ ചാർജിംഗ് പോയിൻറുകളാണ് ടാറ്റാ പവറിനുള്ളത്. 280-ൽ ഏറെ ബസ് ചാർജിംഗ് പോയിൻറുകൾ സ്ഥാപിച്ചു കഴിഞ്ഞ ടാറ്റാ പവർ എണ്ണൂറിലേറെ കൂടി സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ടാറ്റാ പവർ ഈസി ആപ് വഴി 9 ലക്ഷത്തിലേറെ ചാർജിംഗ് സെഷനുകളാണ് നടത്തിയിട്ടുള്ളത്. ഒന്നര ലക്ഷത്തിലേറെ രജിസ്റ്റേർഡ് ഉപഭോക്താക്കളാണ് ഇതു നടത്തിയത്. ഇവയിലൂടെ 64 ദശലക്ഷം കിലോമീറ്റർ വൈദ്യുത വാഹനങ്ങളുടെ ഓട്ടമാണ് നടന്നതെന്ന് അനുമാനിക്കുന്നു.

കമ്പനി ഇതിനകം 50,000 ഹോം ചാർജറുകളും 4370-ൽ ഏറെ പബ്ലിക്, സെമി പബ്ലിക് ചാർജിംഗ് പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്.

X
Top