സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

ടാറ്റ പവർ വൈദ്യുത വാഹന ചാർജിംഗ് ശൃംഖല വിപുലീകരിക്കുന്നു

കൊച്ചി: ഇന്ത്യയിലെ മുൻനിര വൈദ്യുത വാഹന ചാർജിംഗ് സേവന ദാതാക്കളായ ടാറ്റ പവർ പത്ത് കോടി ഹരിത കിലോമീറ്ററുകൾക്ക് ചാർജിംഗ് ലഭ്യമാക്കി മികച്ച നേട്ടം കൈവരിച്ചു.

ഈസി ചാർജ് എന്ന ടാറ്റാ പവറിന്റെ ശൃംഖല രാജ്യത്തെ 530 നഗരങ്ങളിലും പട്ടണങ്ങളിലുമായി 86,000 ത്തിൽ അധികം ഭവന ചാർജറുകളും 5300 ൽ അധികം പബ്ലിക്, സെമി പബ്ലിക്, ഫ്‌ളീറ്റ് ചാർജിംഗ് പോയിന്റുകളിലുമാണ് സ്ഥാപിച്ചിട്ടുള്ളത്.

ദേശീയപാതകൾ, ഹോട്ടലുകൾ, മാളുകൾ, ആശുപത്രികൾ, ഓഫിസുകൾ, ഭവന സമുച്ഛയങ്ങൾ എന്നിങ്ങനെ വൈവിദ്ധ്യമാർന്നതും സൗകര്യപ്രദമായതുമായ കേന്ദ്രങ്ങളിലാണ് ഈ ചാർജിംഗ് പോയന്റുകൾ.

രാജ്യത്തെ വൈദ്യുത വാഹന വില്പന 2030ൽ ഒരു കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്.

വൈദ്യത വാഹനങ്ങൾക്കും വൈദ്യുത ചാർജിംഗ് സംവിധാനങ്ങൾക്കും ആവശ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ ടാറ്റാ പവർ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സൗകര്യങ്ങൾ വഴി വയർലെസ് പെയ്‌മെന്റും ലഭ്യമാക്കുന്നുണ്ട്.

X
Top