ന്യൂഡല്‍ഹി: 52 ആഴ്ച ഉയരമായ 584 കുറിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ് ഓഹരി. 3.23 ശതമാനമാണ് സ്റ്റോക്ക് ചൊവ്വാഴ്ച നേട്ടമുണ്ടാക്കിയത്. 2023 ല്‍ ഇതുവരെ സ്റ്റോക്ക് 47.75 ശതമാനം ഉയര്‍ന്നു.
അതേസമയം അനലിസ്റ്റുകള്‍ക്ക് ഓഹരിയില്‍ സമ്മിശ്ര പ്രതികരണമാണ്. ഓഹരി 610 രൂപയിലേയ്ക്കും പിന്നീട് 660 രൂപയിലേയ്ക്കും എത്തുമെന്ന് പ്രഭുദാസ് ലിലാദറിലെ വൈശാലി പരേഖ പറയുന്നു. 558 രൂപയാണ് സപ്പോര്‍ട്ട് സോണ്‍.
ടാറ്റ മോട്ടോഴ്സ് അമിത വാങ്ങല്‍ ഘട്ടത്തിലാണെന്ന് ടിപ്സ് 2ട്രേഡ്സിലെ എആര്‍ രാമചന്ദ്രന്‍ പറഞ്ഞു. 589 രൂപയാണ് അടുത്ത റെസിസ്റ്റന്‍സ്. ഇപ്പോള്‍ ലാഭമെടുത്ത് 508 രൂപയില്‍ വീണ്ടും വാങ്ങണമെന്നാണ് രാമചന്ദ്രന്‍ പറയുന്നത്.
നുവാമ ഇന്‍സിറ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് 645 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നര്‍ദ്ദേശിച്ചു.