Alt Image
വിദേശനാണ്യ ശേഖരം 705.3 ബില്യൺ ഡോളറിലേക്ക് താഴ്ന്നു ◆ യുഎസില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് ◆ ഇന്ത്യയിൽ സ്‍മാർട്ട്ഫോൺ വിൽപ്പനയിൽ 20% ഇടിവ്; ഏറ്റവും വലിയ തിരിച്ചടി ബജറ്റ് ഫോണുകൾക്ക് ◆ എല്‍പിജി ഇറക്കുമതി കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് ◆ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവിൽ കുതിപ്പ്; 19.5 ബില്യൺ ഡോളറിന്റെ പർച്ചേസ് ◆

ടാറ്റാമോട്ടോഴ്‌സിന്റെ മൊത്തം വില്‍പ്പനയില്‍ നേരിയ ഇടിവ്

മുംബൈ: ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ ആഭ്യന്തര, അന്തര്‍ദേശീയ വില്‍പ്പനയില്‍ നേരിയ ഇടിവ്. ഒക്ടോബറില്‍ വിറ്റഴിച്ചത് 82,682 യൂണിറ്റ്. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ 82,954 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു.

അതേസമയം മൊത്തം ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 80,839 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 80,825 യൂണിറ്റുകളാണ് വിറ്റഴിച്ചതെന്ന് ടാറ്റ മോട്ടോഴ്സ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ മൊത്തത്തിലുള്ള പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വില്‍പ്പന ഒരു വര്‍ഷം മുമ്പ് 48,637 യൂണിറ്റുകളില്‍ നിന്ന് 48,423 യൂണിറ്റായി കുറഞ്ഞു.

അതുപോലെ, ആഭ്യന്തര പിവി വില്‍പ്പന മുന്‍ വര്‍ഷം 48,337 യൂണിറ്റില്‍ നിന്ന് 48,131 യൂണിറ്റായി കുറഞ്ഞതായി കമ്പനി അറിയിച്ചു.

2023 ഒക്ടോബറിലെ 34,317 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസത്തെ മൊത്തം വാണിജ്യ വാഹന വില്‍പ്പന 34,259 യൂണിറ്റായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

X
Top