ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുനാലു മേഖലകളിൽ നിക്ഷേപിച്ചവർക്ക് പ്രതീക്ഷിച്ചതിലുമധികം നേട്ടംജിഎസ്ടി വിഹിതം: കേരളത്തിന്റെ 332 കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രിഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഉയർത്തി ബാർക്ലെയ്സും സിറ്റി ഗ്രൂപ്പുംഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്

23% പ്രീമിയത്തില്‍ ‘എ’ ഓഹരികള്‍ പിന്‍വലിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്

ന്യൂഡല്‍ഹി: മൂലധന ഘടന ലളിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് ‘എ’ സാധാരണ ഓഹരികള്‍ റദ്ദാക്കുന്നു. നീക്കം കമ്പനി ഓഹരികള്‍ 4.2 ശതമാനം കുറയ്ക്കും. ഓരോ പത്ത് ‘എ’ സാധാരണ ഓഹരികള്‍ക്കും ഏഴ് സാധാരണ ഓഹരികള്‍ നല്‍കാനാണ് പദ്ധതി.

ഇത് 23 ശതമാനം പ്രീമിയത്തിലായിരിക്കും. 2008 ലാണ് ടാറ്റ മോട്ടോഴസ് ‘എ’ ഓര്‍ഡിനറി ഓഹരികള്‍ പുറത്തിറക്കിയത്. തുടര്‍ന്ന് 2010 ല്‍ ഓഹരി വില്‍പ്പനയും 2015 ല്‍ റൈറ്റ്‌സ് ഇഷ്യുവും നടത്തി. നിലവില്‍, കമ്പനിയുടെ സാധാരണ ഓഹരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഓഹരികള്‍ 43 ശതമാനം കിഴിവിലാണ് വ്യാപാരം നടത്തുന്നത്.

അമേരിക്കന്‍ ഡിപ്പോസിറ്ററി ഓഹരികള്‍ ഡീലിസ്റ്റ് ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്‌സ് നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഓഹരികള്‍ ലിസ്റ്റ് ചെയ്ത് ഏകദേശം 18 വര്‍ഷത്തിന് ശേഷമാണ് തീരുമാനം.’എ’ സാധാരണ ഓഹരികള്‍ റദ്ദാക്കുന്നതിലൂടെ, മൂലധന ഘടന കാര്യക്ഷമമാക്കാനും ഓഹരി ഉടമകള്‍ക്ക് ആനുകൂല്യങ്ങളും മെച്ചപ്പെട്ട വ്യക്തതയും നല്‍കാനും ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നു.

മാത്രമല്ല, ഓട്ടോമോട്ടീവ് ഭീമന്‍ ആഗോള വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നതിനാല്‍ ഈ നീക്കം ഒരു തന്ത്രപരമായ ഘട്ടത്തെ പ്രതിനിധീകരിക്കുന്നു.

X
Top