ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ഐപിഒ മൂല്യം 15.7 ബില്യണ്‍ ഡോളറായി കുറച്ച് ടാറ്റ ക്യാപിറ്റല്‍

മുംബൈ: ടാറ്റ സണ്‍സിന്റെ ഫ്‌ലാഗ്ഷിപ്പ് ധനകാര്യ സേവന കമ്പനി, ടാറ്റ ക്യാപിറ്റല്‍, ഐപിഒയ്ക്ക് ശേഷമുള്ള മൂല്യം 15.7 ബില്യണ്‍ ഡോളറാക്കി കുറച്ചു. നേരത്തെ 16.5 ബില്യണ്‍ മൂല്യനിര്‍ണ്ണയമാണ് നടത്തിയിരുന്നത്. പുതുക്കിയ കണക്ക് 5 ശതമാനം കുറവ് പ്രതിഫലിപ്പിക്കുന്നു.

ഇതോടെ ഐപിഒ പ്രൈസ് ബാന്റ് 310-326 രൂപയായി കുറയും. ഇഷ്യുവിന്റെ ആകെ വലിപ്പം 1.75 ബില്യണ്‍ ഡോളര്‍ അഥവാ 15540 കോടി രൂപ. 16400 കോടി രൂപയാണ് നേരത്തെ ലക്ഷ്യമിട്ടത്. ഒക്ടോബര്‍ 6 മുതല്‍ 8 വരെയാണ് നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രാരംഭ പബ്ലിക് ഓഫറിംഗ്.

ഫ്രഷ് ഇഷ്യുവും ടാറ്റ സണ്‍സ്, ഇന്റര്‍ നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവര്‍ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമുള്‍പ്പെട്ടതാണ് ഐപിഒ. ആങ്കര്‍ നിക്ഷേപകരില്‍ എല്‍ഐസി (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍) പ്രമുഖ സ്ഥാനം അലങ്കരിക്കും.

വാല്വേഷന്‍ കുറഞ്ഞതോടെ ഐപിഒ കൂടുതല്‍ ആകര്‍ഷകമാകും. കുറഞ്ഞവിലയ്ക്ക് ഓഹരികള്‍ വാഗ്ദാനം ചെയ്യാനാകുമെന്നതാണ് കാരണം. ഇത് ലിസ്റ്റിംഗ് നേട്ടങ്ങളിലേയ്ക്ക് നയിക്കും.

X
Top