യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ടാറ്റ കാപിറ്റല്‍ ഐപിഒ കരട് രേഖകള്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്

മുംബൈ: ടാറ്റ കാപിറ്റല്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) പുതുക്കിയ കരട് രേഖകള്‍ രഹസ്യമായി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് ടാറ്റ ഗ്രൂപ്പിന്റെ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗമായ ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഹരികള്‍ 5 ശതമാനം ഉയര്‍ന്ന് 6818 രൂപയിലെത്തി. ടാറ്റ കാപിറ്റലില്‍ ടാറ്റ ഇന്‍വെസ്റ്റ്‌മെന്റിന് പങ്കാളിത്തമുണ്ട്.

എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ടാറ്റ സണ്‍സ് ടാറ്റ കാപിറ്റലിലെ തങ്ങളുടെ 23 കോടി ഓഹരികളും ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ 3.58 കോടി ഓഹരികളും ഐപിഒ വഴി ഓഫ് ലോഡ് ചെയ്യും. 21 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യു കൂടി ഉള്‍പ്പെട്ടതാകും ഐപിഒ.

‘അപ്പര്‍ ലെയര്‍’ ആയി തരംതിരിച്ചിരിക്കുന്ന എല്ലാ എന്‍ബിഎഫ്സികളും സെപ്റ്റംബറോടെ പൊതുവിപണിയില്‍ എത്തണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഐപിഒ.

ശക്തമായ സാമ്പത്തിക പ്രകടനമാണ് നിലവില്‍ ടാറ്റ ക്യാപിറ്റലിന്റേത്. 2025 മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് നികുതിയ്ക്ക് ശേഷമുള്ള ലാഭം 1000 കോടി രൂപയായി. മുന്‍വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 31 ശതമാനം കൂടുതല്‍.

പ്രവര്‍ത്തന വരുമാനം 50 ശതമാനമുയര്‍ന്ന് 7478 കോടി രൂപയിലെത്തി. 2025 സാമ്പത്തികവര്‍ഷത്തെ നികുതി കഴിച്ചുള്ള ലാഭം 3327 കോടി രൂപയില്‍ നിന്നും 3655 കോടി രൂപയായും വരുമാനം 18175 കോടി രൂപയില്‍ നിന്നും 28313 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്.

X
Top