വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

ഐഎസി സ്വീഡനെ ടാറ്റ ഓട്ടോകോമ്പ് ഏറ്റെടുക്കുന്നു

സ്വീഡനിലെ ഇന്റര്‍നാഷണല്‍ ഓട്ടോമോട്ടീവ് കമ്പോണന്റ്‌സ് ഗ്രൂപ്പിനെ ടാറ്റ ഓട്ടോകോമ്പ് ഏറ്റെടുക്കുന്നു. യൂറോപ്പിലെ ഓട്ടോമോട്ടീവ് മേഖലയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായാണ് ഈ നടപടി. ഈ നിര്‍ദ്ദിഷ്ട ഏറ്റെടുക്കല്‍ സ്വീഡനിലെ ടാറ്റ ഓട്ടോകോമ്പിന്റെ സാന്നിധ്യം ശക്തിപ്പെടുത്തും.

ഇതുവഴി ആഗോളതലത്തില്‍ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കാനും കഴിയുമെന്ന് ടാറ്റ ഓട്ടോകോമ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഏറ്റെടുക്കല്‍ സംബന്ധിച്ച സാമ്പത്തിക വിശദാംശങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഐഎസി സ്വീഡന് ഏകദേശം 800 മില്യണ്‍ യുഎസ് ഡോളറിന്റെ വിറ്റുവരവുണ്ടെന്നും ഓട്ടോമോട്ടീവ് വ്യവസായത്തിനായുള്ള ഇന്റീരിയര്‍ സിസ്റ്റങ്ങളുടെയും ഘടകങ്ങളുടെയും ഒരു സുസ്ഥിര നിര്‍മ്മാതാവാണെന്നും അത് കൂട്ടിച്ചേര്‍ത്തു. ഈ ഇടപാട് യൂറോപ്യന്‍ റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമാണെന്നും കമ്പനി അറിയിച്ചു.

‘ആഗോള വിപണികളില്‍ വികസിക്കുക, യൂറോപ്യന്‍ ഒഇഎമ്മുകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നീ ഞങ്ങളുടെ ദീര്‍ഘകാല ദര്‍ശനവുമായി ഈ ഏറ്റെടുക്കല്‍ യോജിക്കുന്നു,’ ടാറ്റ ഓട്ടോകോമ്പ് സിസ്റ്റംസ് വൈസ് ചെയര്‍മാന്‍ അരവിന്ദ് ഗോയല്‍ പറഞ്ഞു.

ഈ ഏറ്റെടുക്കലോടെ, ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഘടക നിര്‍മ്മാതാക്കളില്‍ ഒന്നെന്ന സ്ഥാനം ഉറപ്പിക്കുമെന്നും യൂറോപ്പിലെ ഓട്ടോമോട്ടീവ് മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും ടാറ്റ ഓട്ടോകോമ്പ് പറഞ്ഞു.

ഐഎസി സ്വീഡന്റെ ഏറ്റെടുക്കല്‍ മികച്ച കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കും. അതുവഴി ടാറ്റ ഓട്ടോകോമ്പിന് പ്രീമിയം ഓട്ടോമോട്ടീവ് മേഖലയില്‍ നൂതന ഉല്‍പ്പാദന ശേഷികള്‍, മുന്‍നിര സാങ്കേതികവിദ്യ, സുസ്ഥിരമായ ഉപഭോക്തൃ ബന്ധങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും കമ്പനി പറഞ്ഞു.

X
Top