എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

നാല് പുതിയ ഫണ്ട് ഓഫറുകളുമായി ടാറ്റാ അസറ്റ് മാനേജ്മെന്‍റ്

കൊച്ചി: സ്വർണവും വെള്ളിയും കേന്ദ്രീകരിച്ച് നാല് പുതിയ ഫണ്ട് ഓഫറുമായി ടാറ്റാ അസറ്റ് മാനേജ്മെന്‍റ്. രണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടും രണ്ട് ഫണ്ട് ഓഫ് ഫണ്ടും ആണ് ടാറ്റാ അസറ്റ് മാനേജ്മെന്‍റ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

സ്വർണത്തിന്‍റെ ആഭ്യന്തര വിപണിയിലെ വില പിന്തുടരുന്ന ഒരു ഓപ്പണ്‍ എൻഡഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ആണ് ടാറ്റാ ഗോള്‍ഡ് ഇടിഎഫ്. ജനുവരി രണ്ടു മുതല്‍ ഒമ്പതു വരെ എന്‍എഫ്ഒ ഓപ്പണ്‍ ആയിരിക്കും.

ഒരു ഓപ്പണ്‍ എൻഡഡ് ഫണ്ട് ഓഫ് ഫണ്ട് ഇൻവെസ്റ്റിംഗ് സ്കീം ആയ ടാറ്റാ ഗോള്‍ഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്, ടാറ്റാ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടില്‍ ആയിരിക്കും നിക്ഷേപിക്കുക. ജനുവരി 16 വരെ എന്‍എഫ്ഒ ഓപ്പണ്‍ ആയിരിക്കും.

വെള്ളിയുടെ ആഭ്യന്തര വില പിന്തുടരുന്ന ഓപ്പണ്‍ എൻഡഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ആണ് ടാറ്റാ സിൽവര്‍ ഇടിഎഫ്.

ഒരു ഓപ്പണ്‍ എൻഡഡ് ഫണ്ട് ഓഫ് ഫണ്ട് സ്കീം ആയ ടാറ്റാ സിൽവര്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്, ടാറ്റാ സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടില്‍ ആയിരിക്കും നിക്ഷേപിക്കുക. ജനുവരി 16 വരെ എന്‍എഫ്ഒ ഓപ്പണ്‍ ആയിരിക്കും.

സ്വർണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നത് പോർട്ട്ഫോളിയോയുടെ വൈവിധ്യവല്ക്കരണത്തിനും ദീർഘകാല സ്ഥിരതയ്ക്കും വേണ്ടിയുള്ള ആകർഷകമായ തന്ത്രമാണ്.

കറൻസി മൂല്യത്തകർച്ച പണപ്പെരുപ്പം, വിപണിയിലെ അനിശ്ചിതത്വം എന്നിവയ്ക്കെതിരായ ഒരു സംരക്ഷണമെന്ന നിലയില്‍ സ്വർണം പ്രവർത്തിക്കും.

അതേസമയം വെള്ളിയുടെ ദൗർലഭ്യതയും വ്യാവസായിക ഉപയോഗങ്ങളുടെ വ്യാപനവും ഇതിനെ ആകർഷകമായ നിക്ഷേപമാക്കി മാറ്റുന്നു.

X
Top