Alt Image
ഇന്ത്യയിൽ സ്‍മാർട്ട്ഫോൺ വിൽപ്പനയിൽ 20% ഇടിവ്; ഏറ്റവും വലിയ തിരിച്ചടി ബജറ്റ് ഫോണുകൾക്ക് ◆ എല്‍പിജി ഇറക്കുമതി കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് ◆ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവിൽ കുതിപ്പ്; 19.5 ബില്യൺ ഡോളറിന്റെ പർച്ചേസ് ◆ പക്ഷിപ്പനിക്ക് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ; പ്രതീക്ഷയില്‍ കോഴിവളര്‍ത്തല്‍ മേഖല ◆ യുപിഐ എംഡിആർ നിരക്കുകൾ വീണ്ടും വൈകിയേക്കും; നടപ്പിലാക്കുന്ന തീയതിയിൽ സമവായത്തിലെത്താതെ സർക്കാറും ആർബിഐയും ◆

ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഇഷ്ടമുള്ള നിറം; വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു

  • ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉൾപ്പെടെയുള്ള സമിതിയാണ് വിഷയം പരിശോധിച്ച് തീരുമാനമെടുത്തത്

തിരുവനന്തപുരം: കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. ബസുകളുടെ നിറം മാറ്റാൻ അനുവദിച്ച സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതിയും അംഗീകാരം നൽകി. ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉൾപ്പെടെയുള്ള സമിതിയാണ് വിഷയം പരിശോധിച്ച് തീരുമാനമെടുത്തത്.

2022ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയത്. എന്നാൽ നിയന്ത്രണം കാരണം കേരളത്തിലെ ടൂറിസ്റ്റ് ബസ് മേഖല പ്രതിസന്ധിയിലാണെന്ന് ഉടമകൾ പരാതിപ്പെട്ടിരുന്നു.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് ബസുകൾക്ക് ഇത്തരം നിയന്ത്രണമില്ലാത്തതിനാൽ കേരളത്തിലെ ബസുകൾക്ക് ഓട്ടം കുറയുന്നതായും ആയിരക്കണക്കിന് തൊഴിലാളികളെ ഇത് ബാധിക്കുന്നതായും ഉടമകൾ ചൂണ്ടിക്കാട്ടിയിരുന്നു.

നിറത്തിന്റെ കാര്യത്തിൽ ഇളവ് അനുവദിച്ചെങ്കിലും സുരക്ഷാ നിയന്ത്രണങ്ങളിൽ മാറ്റമില്ല. വലിയ ചിത്രങ്ങൾ, ഗ്രാഫിക്സ്, അനധികൃത എൽഇഡി, സ്ട്രിപ്പ് ലൈറ്റുകൾ, ഹാലൊജൻ ലാമ്പുകൾ എന്നിവയ്ക്ക് നിയന്ത്രണം തുടരും.

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

X
Top