ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

നൂറു കോടി വരുമാനമുള്ള 1000 സംരംഭങ്ങള്‍ ലക്ഷ്യം: പി രാജീവ്

കൊച്ചി: അടുത്ത നാലു വര്‍ഷത്തിനകം സംസ്ഥാനത്തെ 1000 എംഎസ്എംഇ സംരംഭങ്ങളെ ശരാശരി 100 കോടി രൂപയ്ക്കു മുകളില്‍ വരുമാനത്തിലേക്കെത്തിക്കുമെന്ന് മന്ത്രി പി. രാജീവ്.

സംസ്ഥാന വ്യവസായ വകുപ്പിന്‍റെ മിഷന്‍ 1000 സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംരംഭക വര്‍ഷം പദ്ധതിയിലൂടെ മൂന്നു വര്‍ഷത്തിനിടെ 3,40,202 സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങി. ഇതുവഴി 7,21,000 തൊഴിലവസരമാണുണ്ടായത്.

ആദ്യഘട്ടമായി 260 സംരംഭകരെ തെരഞ്ഞെടുത്തു. എല്ലാവിധ സഹായങ്ങളും വ്യവസായവകുപ്പ് വാഗ്ദാനം ചെയ്യുന്നു. ആദ്യം 100 കോടി വരുമാനം നേടുന്ന സംരംഭത്തിന് പുരസ്കാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി മുഖ്യപ്രഭാഷണം നടത്തി.

X
Top