രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

10,000 തൊഴിൽ അവസരങ്ങളുമായി തമിഴ്നാടിന്റെ ‘സ്‌പേസ് ബേ’

ചെന്നൈ: തൂത്തുക്കുടിയിലെ കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കവെ, 10,000 പേർക്ക് തൊഴിൽ അവസരം ലഭ്യമാക്കുന്ന കരട് ബഹിരാകാശ നയം തമിഴ്നാട് പ്രഖ്യാപിച്ചു.

മധുര, തൂത്തുക്കുടി, വിരുദുനഗർ, തിരുനെൽവേലി ജില്ലകളെ ‘സ്‌പേസ് ബേ’ ആയി പരിഗണിച്ച് നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് 10% സബ്‌സിഡിയും വായ്പയ്ക്ക് 7 വർഷത്തെ തിരിച്ചടവ് കാലാവധിയും നൽകും. കമ്പനികൾക്കു ഭൂമിയുടെ വിലയിൽ 50% വരെ ഇളവ് നൽകും.

റജിസ്ട്രേഷൻ സ്റ്റാംപ് ഡ്യൂട്ടി ഇളവ്, വൈദ്യുതി നിരക്കിളവ് എന്നിവയും പ്രഖ്യാപിച്ചു.
ഏകജാലക സംവിധാനമായ ഗൈഡൻസ് വഴി അനുമതികൾ വേഗത്തിൽ ലഭിക്കും. പെർമിറ്റ് ഫീസിലും 50% ഇളവുണ്ട്.

ബഹിരാകാശ മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി സ്പേസ് പാർക്കും ഒരുക്കുന്നുണ്ട്. തൂത്തുക്കുടിയിൽ നിന്ന് അധികം അകലെയല്ലാത്ത തിരുവനന്തപുരം ഉൾപ്പെടെയുള്ള മേഖലകൾക്കും ഗുണകരമാണ് പുതിയ നയം.

X
Top