സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

മുകേഷ് അംബാനിക്ക് പിഴചുമത്തിയത് റദ്ദാക്കിയ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് പിഴചുമത്തിയത് റദ്ദാക്കിയ സെക്യൂരിറ്റീസ് അപ്പലറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവെച്ച്‌ സുപ്രീംകോടതി.

റിലയൻസ് പെട്രോളിയത്തിന്റെ ഓഹരിയില്‍ ക്രമക്കേടു കാണിച്ചെന്നാരോപിച്ച്‌ റിലയൻസ് ഇൻഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്ക് 15 കോടിയുമാണ് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പിഴചുമത്തിയത്.

ഇത് റദ്ദാക്കിയ ട്രിബ്യൂണല്‍ ഉത്തരവിനെതിരേ സെബി നല്‍കിയ ഹർജിയാണ് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

2009-ല്‍ റിലയൻസ് ഇൻഡസ്ട്രീസില്‍ ലയിച്ച റിലയൻസ് പെട്രോളിയത്തിന്റെ അഞ്ചുശതമാനം ഓഹരിവില്‍പ്പനയുമായി ബന്ധപ്പെട്ടാണ് വിഷയം.

റിലയൻസ് ഇൻഡസ്ട്രീസിനും മുകേഷ് അംബാനിക്കും പുറമേ നവി മുംബൈ സെസിന് 20 കോടിയും മുംബൈ സെസിന് പത്തുകോടിയും പിഴചുമത്തിയിരുന്നു. സെബിയുടെ നടപടി 2023 ഡിസംബറിലാണ് ട്രിബ്യൂണല്‍ റദ്ദാക്കിയത്.

X
Top